പൊതു വിഭാഗം

ഐക്യരാഷ്ട്ര സഭയുടെ ഓൺലൈൻ വെബ്ബിനാർ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഓൺലൈൻ വെബ്ബിനാർ
 
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണം, ഡിജിറ്റൽ ഗവെർണൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഐക്യ രാഷ്ട്ര സഭ ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ആഗോള വിദഗ്‌ദ്ധരിൽ നിന്നുള്ള ലെക്ച്ചർ കൂടാതെ ഗ്രൂപ്പ് വർക്കും ഉണ്ട്. നിങ്ങളുടെ ഗ്രാമത്തിനും നഗരത്തിനും എങ്ങനെ പ്ലാനുകൾ ഉണ്ടാക്കാം, ഉള്ള പ്ലാനുകൾ എങ്ങനെ നന്നാക്കാം എന്നൊക്കെയുള്ള പരിശീലനവും ലഭിക്കും.
 
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ പ്രതിനിധികൾ, മുൻ പ്രതിനിധികൾ, ഇനി പ്രതിനിധികൾ ആകാൻ ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ, ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്യുന്നവർ, അധ്യാപകർ, തുടങ്ങിയവർ ഈ ചാൻസ് വിട്ട് കളയരുത്. പങ്കെടുക്കുന്നവർക്ക് ഐക്യരഷ്ട്ര സഭയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അന്താരാഷ്ട്ര രംഗത്ത് മറ്റനവധി ആളുകളുമായി പരിചയപ്പെടാനുള്ള അവസരം കൂടിയാണ്.
 
ഏപ്രിൽ ആറ്, എട്ട്, പതിമൂന്ന് എന്നീ മൂന്നു ദിവസങ്ങളിലാണ് പരിശീലനം. ഓരോ ദിവസവും രണ്ടു മണിക്കൂർ സെഷനുകൾ ഉണ്ടാകും. ഒന്നാം ദിവസം, ഏപ്രിൽ ആറ് കേരളത്തിൽ തിരഞ്ഞെടുപ്പ് ആണെന്ന് എനിക്കറിയാം, ആ ദിവസത്തെ സെഷൻ റെക്കോർഡ് ചെയ്ത് ലഭ്യമാക്കും. കേരളത്തിൽ നിന്നും ആയിരം പേരെങ്കിലും രജിസ്റ്റർ ചെയ്താൽ രണ്ടാമതൊരു ദിവസം കൂടി ആ സെഷൻ നടത്താൻ അവരോട് ഞാൻ പറയുകയും ചെയ്യാം.
 
നിങ്ങളിൽ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യൂ, കൂടാതെ നിങ്ങളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസലർമാക്ക് ലിങ്ക് അയച്ചു കൊടുക്കൂ.
 
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://bit.ly/3cPJMVt
 
രജിസ്റ്റർ ചെയ്യുന്നതിനും ലിങ്ക് ഷെയർ ചെയ്യുന്നതിനും മുൻ‌കൂർ നന്ദി.
 
മുരളി തുമ്മാരുകുടി

Leave a Comment