പൊതു വിഭാഗം

ഈ കർമ്മത്തിന്റെ ഒരു കാര്യം!

ചന്തിക്കടിക്കുന്ന തരത്തിലുള്ള പ്രാകൃതമായ ശിക്ഷാരീതികളെ ഒരിക്കലും പിന്തുണക്കുന്നില്ല. ഉഭയസമ്മതപ്രകാരമാണെങ്കിൽ പ്രായപൂർത്തിയവർ തമ്മിലുള്ള വിവാഹേതര ബന്ധങ്ങൾ തെറ്റാണെന്ന അഭിപ്രായവുമില്ല.
 
എന്നാലും വിവാഹേതരബന്ധങ്ങൾക്ക് ചന്തിക്കടി നിർബന്ധമാക്കാൻ അക്ഷീണം പ്രവർത്തിച്ച ഒരാൾ അതേ ‘കുറ്റത്തിന്’ അതേ ‘ശിക്ഷ’ ഏറ്റുവാങ്ങുന്പോൾ കർമ്മത്തിന്റെ ഒരു കാര്യം ഓർക്കാതെ വയ്യ.
 
പണ്ടൊക്കെ പിന്നെ പിന്നെ. ഇപ്പോൾ പാടത്തു പണി, വരന്പത്ത് കൂലി.
 
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ. ഇനിയുള്ള കാലം ഈ നിയമം മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെടാമല്ലോ. അത് കഴിഞ്ഞു മതി ബാക്കിയുള്ള പണി.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-asia-50258727

Leave a Comment