പൊതു വിഭാഗം

ഇനി ഞാൻ ഉണർന്നിരിക്കാം, നീ ഉറങ്ങുക!

ഇനിയും (വികസനത്തിന്റെ) കിനാവുകൾ കണ്ടു ചിരിക്കുക.
 
ബോംബെ – ഇപ്പോൾത്തന്നെ ദിവസം ഇരുപത് മണിക്കൂറിലേറെ ഉണർന്നിരിക്കുന്ന മുംബൈ ഇരുപത്തിനാലു മണിക്കൂറും ഉണർന്നിരിക്കാൻ പോകുന്പോൾ, രാത്രി പത്തുമണി കഴിഞ്ഞാൽ നമ്മുടെ നഗരങ്ങൾ ഉറക്കമാകും. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സുരക്ഷിതമല്ല, നമ്മുടെ നഗരങ്ങൾ. പത്തുമണി കഴിഞ്ഞാൽ പെരുന്പാവൂരിൽ പോലും ഞാൻ ഇറങ്ങി നടക്കാൻ ധൈര്യം കാണിക്കില്ല.
 
ഇന്ത്യയിൽ എവിടെയും തൊഴിൽ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള പുതിയ തലമുറ കൊച്ചിയെ അവഗണിക്കുന്നത് അതുകൊണ്ടാണ്. മറ്റുള്ള എല്ലാ സൗകര്യങ്ങളും (സ്‌കൂൾ, ആശുപത്രി, കുറഞ്ഞ വാടക) ഉണ്ടെങ്കിലും നമ്മുടെ ഐ ടി പാർക്കുകളിൽ വൻകിട സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തത് അതുകൊണ്ടാണ്.
 
എന്നാണ് നമ്മുടെ നഗരങ്ങളിൽ (രാത്രിയിൽ) സൂര്യൻ ഉദിക്കുന്നത്?
 
മുരളി തുമ്മാരുകുടി
 
https://www.manoramaonline.com/news/latest-news/2020/01/22/mumbai-to-stay-open-24×7-from-january-27.html

Leave a Comment