പൊതു വിഭാഗം

ഇതൊക്ക കാണുമ്പോഴാണ് പെട്ടിയിൽ കയറാൻ തോന്നുന്നത് …

മരണാന്തര ചടങ്ങുകൾ എനിക്ക് വലിയ താല്പര്യം ഉള്ള വിഷയമാണ്. ലോകത്തിൽ എവിടെ പോയാലും അവിടുത്തെ വിവിധ ജനവിഭാഗങ്ങളുടെ മരണാനന്തര ക്രിയ എന്താണെന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കും.

ഒരാൾ മരിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളത് ശവമാണ്. അതിന് വലിയ ഗുണമോ പ്രയോജനമോ ഇല്ല. അതെങ്ങനെ എങ്കിലും ഒഴിവാക്കിയില്ലെങ്കിൽ ചീഞ്ഞു നാറുകയും ചെയ്യും. അപ്പോൾ ഏറ്റവും വേഗത്തിൽ ശവത്തെ നശിപ്പിച്ചു കളയുക എന്നതാണ് ശവസംസ്കാര കർമ്മങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ജീവിച്ച സ്ഥലവും സൗകര്യവും അനുസരിച്ചൊക്കെ ആകണം ആദ്യത്തെ സംസ്‌ക്കാരീതികൾ ഉണ്ടായത്.

ഉദാഹരണത്തിന് കടലിൽ വച്ചാണ് മരിച്ചതെങ്കിൽ കടലിലേക്ക് എടുത്തിടുക, പുഴയുടെ അടുത്താണ് വീടെങ്കിൽ പുഴയിൽ ഒഴുക്കുക, മരുഭൂമിയിൽ ആണെങ്കിൽ കുഴിച്ചിടുക, കുടിവെള്ളം ഉയർന്ന നിലയിൽ ഉള്ള സ്ഥലങ്ങളിൽ കത്തിച്ചു കളയുക എന്നിങ്ങനെ ഒക്കെ ആയിരുന്നിരിക്കണം ആദ്യമായി മരണാന്തര ക്രിയകൾ ഉണ്ടായത്.

പക്ഷെ സമൂഹങ്ങൾ “സംസ്കാരം” പ്രാപിക്കുകയും ഉച്ച നീചത്വങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോൾ ഒരാളെ ചുമ്മാ അങ്ങനെ കുഴിച്ചിട്ടാൽ പോരാ എന്നൊക്കെ തോന്നിക്കാണും. മരണാന്തര ജീവിതത്തെപ്പറ്റി വിശ്വാസങ്ങൾ ഏറിവന്നതോടെ വേറെയും മാറ്റങ്ങൾ ഉണ്ടായി. അങ്ങനെയാണ് നന്നങ്ങാടി മുതൽ പിരമിഡ് വരെ ഉണ്ടായത്. എന്നിട്ട് കാര്യം വലതും ഉണ്ടായോ. ചത്തവർ ചത്തു…അത്ര തന്നെ!

നായർ രീതിയിൽ ശവസംസ്കാരത്തിന് ഇപ്പോഴും വലിയ ഡെക്കറേഷൻ ഒന്നുമില്ല. ഒറ്റത്തുണിയിൽ പൊതിഞ്ഞു ചിതയിൽ വക്കുക, അത്ര മാത്രം. തീരെ ഗ്ളാമർ ഇല്ല.

ശവപ്പെട്ടിയും ചുമലിലേറ്റി ഉജ്ജ്വലമായി ഡാൻസ് ചെയ്യുന്ന ഈ ആഫ്രിക്കക്കാരെ കാണുമ്പോൾ ആ പെട്ടിയിൽ കയറി കിടക്കാൻ തോന്നുന്നു.

നാട്ടിൽ ഇവന്റ് മാനേജർമാർ ആരെങ്കിലും ഇതൊന്ന് ഏറ്റെടുത്താൽ ഒരു അഡ്വാൻസ് ബുക്കിങ്ങ് തരാം കേട്ടോ..

(ലിങ്ക് തുറന്ന് കണ്ടു നോക്കണം, നഷ്ടം വരില്ല ഉറപ്പ്…)

http://www.bbc.com/news/video_and_audio/must_see/40716576/ghana-s-dancing-pallbearers-bring-funeral-joy

Leave a Comment