പൊതു വിഭാഗം

ആരാണ് എൻജിനീയർ ?

എന്താണ് എഞ്ചിനീയറിങ്ങ്, എന്തുകൊണ്ടാണ് എഞ്ചിനീർമാർ ഇത്രമാത്രം കണക്കും സയൻസും പഠിക്കേണ്ടത് എന്നൊക്കെയുള്ള ചോദ്യങ്ങൾ എൻജിനീയർമാർ അല്ലാത്തവർക്ക് മാത്രമല്ല എഞ്ചിനീയർമാർക്ക് പോലും ഉണ്ട്.
 
ഈ ചോദ്യങ്ങൾക്കാണ് മലയാളിയായ Najeeb Kuzhiyil അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉത്തരം തരാൻ ശ്രമിക്കുന്നത്. രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളുടെ ജീവിത കഥയിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്. വിമാനം ഉണ്ടാക്കിയ റൈറ്റ് ബ്രദേഴ്സിന്റെ ജീവിതത്തിലൂടെയും പുസ്തകം നമ്മളെ കൊണ്ട് പോകുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് ബിരുദവും അമേരിക്കയിൽ നിന്നും എൻജിനീയറിങ്ങിൽ പി എച്ച് ഡി യും എടുത്തതിന് ശേഷം ജനറൽ ഇലക്ട്രിക്ക് കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലി ചെയ്യുന്നു. (fb shows Exxon Mobile).
സ്പിരിറ്റ് ഓഫ് എൻജിനീയറിങ് വായിക്കാൻ അയച്ചു തന്നതിന് നന്ദി.
(അമേരിക്കയിൽ വിലയിട്ടതുകൊണ്ടാകാം നൂറു പേജുള്ള പുസ്തകത്തിന് ആയിരം രൂപയിൽ കൂടുതൽ വില ആമസോണിൽ കാണുന്നത്. ഇന്ത്യക്ക് വേണ്ടി അല്പം ഒന്ന് വില കാലിബറേറ്റ് ചെയ്യാൻ പറ്റില്ലേ ?)
 
https://www.amazon.in/Spirit-Engineering-Journey-College-Freshmen/dp/1684011957

Leave a Comment