പൊതു വിഭാഗം

അവിടുത്തെപ്പോലെ ഇവിടെയും?

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തിന് ശേഷം ഗ്രാമീണ സർക്കസ് കന്പനി തുടങ്ങിയ Nell Gifford എന്നയാളുടെ കഥ കഴിഞ്ഞയാഴ്ച എക്കൊണോമിസ്റ്റിൽ വായിച്ചു. എത്ര പോസിറ്റിവ് ആയിട്ടാണ് ആ കഥ എഴുതിയിരിക്കുന്നതെന്ന് നോക്കൂ.
കഴിഞ്ഞയാഴ്ച തന്നെയാണ് കേരളത്തിൽ അക്വേറിയം ഷോ നടത്തുന്ന യുവദന്പതികളെ ഔദ്യോഗിക സംവിധാനങ്ങൾ നെട്ടോട്ടമോടിക്കുന്ന കഥയും വായിച്ചത്.
പുതിയ ആശയങ്ങളുമായി വരുന്നവരെ, സ്വന്തം പണമിറക്കി കേരളത്തിൽ എന്തെങ്കിലും ചെയ്യാൻ നോക്കുന്നവരെ പൂർണ്ണമായി പിന്തുണച്ചാലേ ഇനി നമുക്കൊരു ഭാവിയുള്ളൂ. എന്തെങ്കിലും പ്രസ്ഥാനം നടത്താൻ പത്തു ലൈസൻസ് വേണമെന്ന് പറയുകയും അതിനോരോന്നിനും സമയവും പണവും കൈക്കൂലിയും ചെലവാക്കേണ്ടി വരികയും ചെയ്യുന്ന കാലത്ത് ആശയങ്ങളും ആളുകളും കടല് കടന്നു പോകും, സംശയം വേണ്ട.
മുരളി തുമ്മാരുകുടി
 
https://www.economist.com/obituary/2020/01/25/nell-gifford-died-on-december-8th

Leave a Comment