പൊതു വിഭാഗം

അമ്മാവൻ ഇൻസ്റ്റാഗ്രാമിൽ പോകുന്പോൾ

കഴിഞ്ഞ ഒരാഴ്ചകം എൻറെ നാലു ബന്ധുക്കളാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഉപരി പഠനത്തിനായി പോയത്. 2019 ൽ മുപ്പതിനായിരം മലയാളി വിദ്യാർഥികൾ വിദേശ പഠനത്തിന് പോയി, ജനസംഖ്യാനുപാതികമായി നോക്കിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിദേശത്ത് പോകുന്നത് കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ വിദേശത്ത് പോകുന്നവരുടെ എണ്ണം പ്രതിവർഷം നാല്പത് ശതമാനമാണ് വർദ്ധിക്കുന്നത്. 2025 ആകുന്നതോടെ കേരളത്തിൽ നിന്നും വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ എണ്ണം പ്രതിവർഷം ഒരു ലക്ഷം കവിയും.

ഇത് ബ്രെയിൻ ഡ്രെയിൻ ആണെന്നും ഡിസ്ട്രെസ്സ് മൈഗ്രെഷൻ ആണെന്നും ഒക്കെ പറയുന്നവരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതത്ര പ്രധാനമായ കാര്യമല്ല. ഒരു നൂറ്റാണ്ടായി വിദേശത്ത് ഭാവി ഉണ്ടാക്കുന്ന മലയാളികളുടെ അടുത്ത തലമുറ, അവർക്ക് ഇഷ്ടമുള്ളിടത്ത് പോവുകയാണ്. എങ്ങനെയാണ് അവർക്ക് ശരിയായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് പ്രധാനം.

ഈ വിഷയത്തെ പറ്റി ഈ ശനിയാഴ്ച്ച സെപ്റ്റംബർ ഇരുപത്തി നാലാം തിയതി വൈകീട്ട് ഏഴു മണി ഇന്ത്യൻ സമയം ഒരു ഇൻസ്റ്റാഗ്രാം ലൈവ് സംഘടിപ്പിക്കുകയാണ്. Apoorva Bose അപൂർവ്വ ബോസ് ആണ് കൂടെ. മോഡറേറ്റ് ചെയ്യാൻ Neeraja Janakiയും Sindhu Hari സിന്ധുവും ഉണ്ട്.

Mentorz4u Ista പേജിലാണ് ലൈവ് വരാൻ പോകുന്നത്.

അമ്മാവന്റെ ആദ്യത്തെ ഇൻസ്റ്റാ ലൈവ് ആണ്. മിന്നിച്ചേക്കണം

മുരളി തുമ്മാരുകുടി

May be an image of 4 people and text that says "Instagram Live മലയാളി വിദ്യാർത്ഥികളും വിദേശ വിദ്യാഭ്യാസവും ചർച്ചയിൽ പങ്കെടുക്കുന്നത് അപൂർവ ബോസ്, മുരളി തുമ്മാരുകുടി. നാല്ലത്തിനായിരത്തിനുമുകളി മലയാളി വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം നിന്നും വിദേശത്ത് പഠിക്കുവാനായി പോയത്. ഇത്നാല്പത് ശതമാനം നിരക്കിൽവളരുകയാണ് ശനിയാഴ്‌ച വൈകുന്നേരം 7 മണി. എന്താണ് വിദേശ ദ്യാ ഭ്യാസ രംഗത്തെ സാധ്യതകൾ എങ്ങനെയാണ് അവസരങ്ങൾ നേടിയെടുക്കുന്നത്? സെപ്റ്റംബർ 24, 2022 മോഡറേറ്റ് ചെയ്യുന്നത് സിന്ധു കെ. ബി, നീരജ ജാനകി. F www.instagram.com/mentorz4u/"

Leave a Comment