പൊതു വിഭാഗം

അമേരിക്കയിലെ സദാചാര കമ്മിറ്റിക്കാർക്ക്…

അമേരിക്കൻ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത അംഗമാണ് Alexandria Ocasio-Cortez. തിരഞ്ഞെടുക്കപ്പെടുന്പോൾ ഇരുപത്തിയെട്ടു വയസ്സായിരുന്നു. അമേരിക്കയിലെ കോൺഗ്രസ്സ് അംഗങ്ങളുടെ ശരാശരി പ്രായം ഇപ്പോൾ അൻപത്തി ഏഴാണ് എന്നോർക്കണം !.
 
അടുത്തയിടെ അലക്‌സാൻഡ്രയെ സമൂഹമാധ്യമത്തിൽ നാണം കെടുത്താനായി അവർ കോളേജ് പഠനകാലത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആരോ പുറത്തു വിട്ടു.
 
അതിനോടുള്ള അലക്‌സാൻഡ്രയുടെ പ്രതികരണമാണ് ഈ വീഡിയോയിൽ. പുതിയ ഓഫീസിന് മുൻപിൽ അവർ നൃത്തം ചെയ്യുന്നതാണ് ചിത്രം.
 
സദാചാര കമ്മിറ്റിക്കാർ ഒക്കെ അവിടെയും ഉണ്ട്. അവിടെയും ഇവിടെയും ഇതിൽ പരം നല്ല മറുപടി ഒന്നും കമ്മിറ്റിക്കാർക്ക് നല്കാനില്ല.
 
പുതിയ വീഡിയോ വന്നതോടെ ആദ്യത്തെ വീഡിയോ ഇട്ടയാൾ ട്വിറ്റർ അക്കൗണ്ടും പൂട്ടി അമേരിക്കൻ കണ്ടം വഴി ഓടി എന്നാണ് അവസാന റിപ്പോർട്ട്.
 
കൂടുതൽ യുവാക്കൾ നമ്മുടെ പാർലമെന്റിൽ എത്തുന്നതും അവർ നമ്മുടെ സദാചാര കമ്മിറ്റികളെ കണ്ടം വഴി ഓടിക്കുന്നതും ഒക്കെയാണ് ഇപ്പോൾ ഞാൻ സ്വപ്നം കാണുന്നത്.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/av/world-us-canada-46770650/alexandria-ocasio-cortez-congresswomen-can-dance-too

Leave a Comment