പൊതു വിഭാഗം

ഹരീഷും യു ട്യൂബിലേക്ക്…

‘ബ്രോ’യ്‌ക്ക് പിന്നാലെ ഹരീഷും Harish Vasudevan Sreedevi യു ട്യൂബിലേക്ക്. എഴുത്തല്ല വീഡിയോ ആണ് ഭാവി എന്നത് ഒരു സത്യമാണ്. ഫേസ്ബുക്ക് മാത്രമായി ഏറെ നാൾ പിടിച്ചു നിൽക്കാൻ പറ്റില്ല.
 
സംസാരിക്കുന്ന വിഷയങ്ങൾ നന്നായി പഠിച്ച് കൃത്യമായും ധൈര്യമായും സംസാരിക്കുന്ന ഒരാളാണ് ഹരീഷ്. ചാനൽ ചർച്ചകളിൽ പലപ്പോഴും ചർച്ച നയിക്കുന്നവർ ചോദിക്കുന്ന ചോദ്യങ്ങളുടേയും നൽകുന്ന സമയത്തിന്റെയും ചട്ടക്കൂടിനകത്ത് വിഷയങ്ങൾ വിശദീകരിക്കാൻ പലപ്പോഴും സമയം കിട്ടാറില്ലാത്തതുകൊണ്ട് സ്വന്തമായി വിഷയം തീരുമാനിക്കുകയും അതിന് വേണ്ടത്ര സമയമെടുത്ത് സംസാരിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്.
 
മരടിലെ ഫ്ലാറ്റ് വിഷയമാണ് ആദ്യ എപ്പിസോഡിൽ ഹരീഷ് കൈകാര്യം ചെയ്യുന്നത്. നിയമവാഴ്ചയും, ദുരന്തവും, പ്രകൃതി സംരക്ഷണവും കൂട്ടിക്കലർത്തി ശശി തരൂരിന്റെ ഭാഷയിൽ ഒരു exasperating farrago ആണീ വിഷയം ഇപ്പോൾ. ലോജിക്കിന് അവിടെ ഇപ്പോൾ വലിയ സ്ഥാനമില്ല. എന്നാൽ നിയമത്തെയും സുപ്രീം കോടതിയെയും കുറിച്ചുള്ള ഹരീഷിന്റെ നിരീക്ഷണങ്ങൾ പിൽക്കാലത്ത് ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമില്ല.
 
മുരളി തുമ്മാരുകുടി
 
https://youtu.be/ZNeG2fXXY30

Leave a Comment