ഒരു സെൽഫി എടുത്ത് പോസ്റ്റിട്ടാൽ ആയിരം പേർ ശ്രദ്ധിക്കുമ്പോൾ സുരക്ഷയെപ്പറ്റി എഴുതുന്നത് നൂറുപേരിലേക്ക് എത്തിക്കാൻ പെടാപ്പാട് പെടണം. അതാണ് സമൂഹത്തിന്റെ സുരക്ഷാ ബോധം.
ചിലപ്പോൾ ഒക്കെ എന്തിനാണ് വീണ്ടും വീണ്ടും പറയുന്നത് എന്ന് തോന്നും. പിന്നെ ഓർക്കും, ഓരോ വർഷവും പതിനായിരത്തിലധികം മലയാളികളുടെ ജീവൻ എടുക്കുന്ന വിഷയമാണ്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു പതിനായിരം പേർ കൂടി ഇല്ലാതാകും. ഒരു ലക്ഷം പേർക്കെങ്കിലും കേരളത്തിൽ അപകടങ്ങൾ ഉണ്ടാകും. രണ്ടര ലക്ഷം ഫോളോവേഴ്സ് ആണ് ഫേസ്ബുക്കിൽ എനിക്കുള്ളത്. അതിൽ പകുതിയും കേരളത്തിൽ താമസിക്കുന്നവരാണ്.
കേരളത്തിലെ ശരാശരി അപകടമരണക്കണക്ക് എടുത്താൽ രണ്ടരലക്ഷത്തിൽ അമ്പത് ആളുകൾ അടുത്ത പുതുവർഷം ആഘോഷിക്കാൻ ഉണ്ടാകില്ല! അത് ഞാനോ നിങ്ങളോ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. അതുകൊണ്ട് വിട്ടുകളയാനും പറ്റില്ല.
ചുറ്റും അപകടം പതിയിരിക്കുന്ന നാട്ടിൽ നമ്മുടെ സുരക്ഷ നമ്മുടെ മാത്രം കയ്യിലാണ്.
സുരക്ഷിതരായിരിക്കുക!
ലിങ്ക് – https://youtu.be/ps91ghLnPqM
മുരളി തുമ്മാരുകുടി
Leave a Comment