പൊതു വിഭാഗം

സുരക്ഷാപഠനങ്ങൾ വീണ്ടും എത്തുന്പോൾ

പത്തു വർഷത്തിലധികമായി ഞാൻ പറവൂരിലെ Hforh Helpforhelpless എന്ന സ്ഥാപനവുമായി ചേർന്ന് പ്രഥമ ശുശ്രൂഷ രംഗത്തും ദുരന്ത നിവാരണ രംഗത്തും പ്രവർത്തിച്ച് തുടങ്ങിയിട്ട്.
 
പറവൂരിലെ ഡോക്ടർമാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന ഒരു കൂട്ടായ്മയാണ്. ആദ്യമൊക്കെ റോഡിൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുക, സഹായിക്കാൻ ആരുമില്ലാത്ത രോഗികളെ പരിചരിക്കുക എന്നതൊക്കെയായിരുന്നു അവരുടെ പ്രധാന പ്രവർത്തനം. ഞാൻ കൂടി അവരുടെ കൂടെ ചേർന്നതിന് ശേഷമാണ് പ്രതിരോധ രംഗത്തും പ്രവർത്തനം വ്യാപിപ്പിച്ചത്.
 
കൊറോണക്കാലത്തിന് മുൻപ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ, കോളേജ് കാന്പസുകളിൽ, റെസിഡൻഷ്യൽ അസോസിയഷനുകളിൽ ഒക്കെ ബേസിക് ലൈഫ് സപ്പോർട്ടിനെ പറ്റിയും ദുരന്ത നിവാരണത്തെ പറ്റിയും ഒക്കെ ക്ലാസ് എടുക്കാറുണ്ട്. നമ്മുടെ കോളേജ് വിദ്യാർത്ഥികളാണ് കൂടുതൽ അപകടത്തിൽ മരിക്കുന്നത് എന്നതിനാൽ കാന്പസുകൾക്ക് വേണ്ടി ‘സേഫ് കാന്പസ്’ എന്നൊരു മൊഡ്യൂൾ തന്നെ ഉണ്ടാക്കി. നിർഭാഗ്യവശാൽ എന്തെങ്കിലും അപായം ഉണ്ടായിക്കഴിഞ്ഞാണ് മിക്കവാറും ഞങ്ങൾക്ക് ക്ലാസ് എടുക്കാനുള്ള ക്ഷണം കിട്ടാറ്.
 
അതുകൊണ്ട് തന്നെയാണ് ഇടുക്കിയിലെ എം. പി. ശ്രീ. ഡീൻ കുര്യാക്കോസ് Dean Kuriakose തൻറെ മണ്ഡലത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ദുരന്ത നിവാരണത്തിലും ബേസിക് ലൈഫ് സപ്പോർട്ടിലും ക്ലാസ് എടുക്കണമെന്ന് പറഞ്ഞു സമീപിച്ചത് ഏറെ സന്തോഷമുണ്ടാക്കിയത്.
 
അപകട സാദ്ധ്യതകളുള്ള പ്രദേശമാണ് ഇടുക്കി. മുൻകരുതലുകളും പ്രഥമ ശുശ്രൂഷയും ആളുകൾ അറിഞ്ഞിരിക്കുന്നത് അപകടത്തിൻറെ സാധ്യതയും വ്യാപ്തിയും കുറയ്ക്കും. മറ്റുള്ള ജന പ്രതിനിധികളും ഇതൊക്കെ മാതൃകയായി എടുക്കണം.
 
ഇന്ന് ഇടുക്കിയിൽ ആദ്യത്തെ പരിശീലനം നടന്നു. ഇത് തുടരും.
 
ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തെ പറ്റി കൂടുതൽ അറിയാനോ, സഹായിക്കാനോ, ബന്ധപ്പെട്ടു പ്രവർത്തിക്കാനോ താല്പര്യമുള്ളവർ ഈ നന്പറിൽ 94000 00108 ബന്ധപ്പെടണം.
 
മുരളി തുമ്മാരുകുടി
May be an image of 5 people, people sitting, people standing and indoorMay be an image of 9 people, people sitting, people standing and indoorMay be an image of 9 people, people standing and people sitting

Leave a Comment