പൊതു വിഭാഗം

സാധ്യതകളുടെ നവകേരളം…

കേരളത്തെപ്പറ്റി മലയാളികൾക്ക്, പ്രത്യേകിച്ചും മറുനാട്ടിലുള്ള മലയാളികൾക്ക് ശുഭപ്രതീക്ഷയല്ല ഉള്ളത്.
 
“അവിടെ ഒന്നും നടക്കില്ല” എന്നതാണ് സ്ഥിരം പല്ലവി. റോഡുകൾ, മാലിന്യ നിർമ്മാർജ്ജനം, രാഷ്ട്രീയം, പരിസ്ഥിതി, വിദ്യാഭ്യാസം, ബ്യുറോക്രസി തുടങ്ങി കേരളത്തെപ്പറ്റി വിഷമിക്കാൻ കാരണങ്ങൾ പലതുണ്ട്. ദുബായിലും സിംഗപ്പൂരിലും ലണ്ടനിലുമുള്ള മലയാളികളോട് സംസാരിക്കുന്പോൾ ആ നാടുകളിലുള്ള പല നല്ല കാര്യങ്ങളും ചൂണ്ടിക്കാട്ടി “നാട്ടിലാണെങ്കിലോ” എന്ന് ചോദിച്ചു പോകുന്നത് മറുനാടൻ ചർച്ചകളിൽ പതിവാണ്.
 
കേരളത്തിൽ നിന്നും സ്ഥിരതാമസം മാറ്റി പുറത്തെത്തിയിട്ട് മുപ്പത്തി മൂന്നു വർഷങ്ങളായി. ഇപ്പോൾ വർഷത്തിൽ പലപ്രാവശ്യം നാട്ടിൽ പോകുന്നു, അവിടെ നടക്കുന്ന ചെറിയ സംഭവങ്ങളും മാറ്റങ്ങളും അറിയുന്നു, മനസ്സിലാക്കാൻ ശ്രമിക്കുന്നു.
 
എന്നിട്ടും എനിക്ക് ഇപ്പോഴും കേരളത്തെക്കുറിച്ച് ഏറെ ശുഭാപ്തി വിശ്വാസമുണ്ട്. ഇംഗ്ലണ്ടിനും ദുബായ്ക്കും സിംഗപ്പൂരിനും മുകളിലെത്താനുള്ള ചേരുവകൾ നമുക്കുണ്ടെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. സ്വർണ്ണ ഖനിയുടെ മുകളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നവരെപ്പോലെയാണ് നമ്മൾ.
 
എന്തൊക്കെ വിഭവങ്ങളാണ് നമുക്കുള്ളതെന്ന് നാം ശരിക്കു മനസ്സിലാക്കിയിട്ടില്ല. അവയെ സംസ്കരിക്കാൻ പഠിച്ചിട്ടില്ല. എന്ന് നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും നാടിൻറെ രാഷ്ട്രീയവും മറുനാട്ടിലുള്ളവരുടെ അറിവും നമ്മൾ കൂട്ടിയിണക്കുന്നോ അന്ന് നമ്മൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്തത്ര ഉയരത്തിലെത്തും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല.
 
എന്തൊക്കെയാണ് നമ്മുടെ മണ്ണിൽ പുതഞ്ഞു കിടക്കുന്ന വിഭവങ്ങൾ? എങ്ങനെയാണ് അവയെല്ലാം കോർത്തെടുത്ത് നാം ലോകോത്തരമായ ഒരു സന്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നത്? എന്താണ് നമ്മളെ ഈ ലക്ഷ്യങ്ങൾ നേരിടുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് ?
 
ഈ വിഷയങ്ങളാണ് അടുത്ത മാസം അഞ്ചാം തിയതി ഞാൻ അബുദാബിയിൽ സംസാരിക്കാൻ പോകുന്നത്. യു എ ഇ യിലുള്ള സുഹൃത്തുക്കൾക്ക് സ്വാഗതം.
 
സാധ്യതകളുടെ നവകേരളം…
 
മുരളി തുമ്മാരുകുടി
 

Leave a Comment