പൊതു വിഭാഗം

സത്യസന്ധതയുള്ള ഒരു ചാറ്റ്ബോട്ട്

എക്കോണമിസ്റ്റ് മാസികയുടെ സബ്സ്ക്രിപ്ഷൻ കഴിഞ്ഞയാഴ്ച കഴിയുകയായിരുന്നു. 199 യൂറോ ആണ് കഴിഞ്ഞ വർഷം കൊടുത്തത്, ഈ വർഷം പുതുക്കാൻ ചോദിച്ചത് 343 യൂറോ.

എക്കണോമിസ്റ്റ് വായിച്ചു പഠിച്ച എക്കണോമിക്സ് ഒക്കെ ഉള്ളതിനാൽ ഒറ്റയടിക്ക് അത് കൊടുക്കാൻ മനസ്സുവന്നില്ല. അവരുടെ വെബ്സൈറ്റിൽ പോയി, ചാറ്റ്ബോക്സ് ചാടി വന്നു.

What can l do for you? എന്ന് ചാറ്റ് ബോട്ട്

അല്പം യൂറോ കുറച്ചു തരണമെന്ന് ഞാൻ.

അതു നടപ്പില്ല എന്നു ബോട്ടേട്ടൻ.

“എന്തെങ്കിലും വഴിയുണ്ടോ” എന്നു ഞാൻ

“നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ വരിക്കാരൻ ആയതിനാൽ ഒന്നും പറ്റില്ല” എന്ന് ബോട്ടേട്ടൻ.

“അപ്പോൾ എൻറെ സബ്സ്ക്രിപ്ഷൻ സമയം കഴിഞ്ഞാൽ കുറക്കാൻ പറ്റുമോ” എന്നു ഞാൻ.

“അതു കഴിഞ്ഞാൽ പുതിയ സാഹചര്യമാണ്, നമുക്ക് നോക്കാം” എന്ന് ഏട്ടൻ

പതിനെട്ടാം തിയതി സബ്സ്ക്രിപ്ഷൻ കഴിഞ്ഞു. ഇന്നലെ എക്കോണമിസ്റ്റിൻറെ കത്ത്.

“നിങ്ങളെപ്പോലെ ഒരു ലോയൽ കസ്റ്റമറിനെ വിടാൻ മനസ്സുവരുന്നില്ല. റേറ്റ് ഇരുപത് ശതമാനം കുറച്ചുതരാം”

നന്ദി ചാറ്റ് ബോട്ടേട്ടാ… ഒരായിരം നന്ദി!

മുരളി തുമ്മാരുകുടി

Leave a Comment