പൊതു വിഭാഗം

‘സംഭവ’ത്തിലേക്കുള്ള റൂട്ട് മാപ്പ്.

ഞാനൊരു സംഭവം ആണെന്ന് പണ്ടുതൊട്ടേ പറയാറുണ്ട്. അന്നൊന്നും ആരും അത് മൈൻഡ് ചെയ്തില്ല.
 
ഒരാൾ കേരളത്തിലെ പൊതുരംഗത്ത് എത്തി എന്നതിന്റെ യഥാർത്ഥ അംഗീകാരം അവർ പറയുന്ന വാക്കുകൾ മനോരമയുടെ ‘വാചക മേള’യിൽ എടുത്തു എന്നതാണെന്ന് എന്നോട് പറഞ്ഞത് ബന്ധുവായിരുന്ന ലീല മേനോൻ ആണ്. അതും കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം എടുത്തു എന്നെ വാചക മേളയിൽ എടുക്കാൻ.
 
സംഗതി സത്യമാണ്. ഏതാണ്ട് അറുപത് ലക്ഷം ആളുകളാണ് മനോരമ പത്രം ദിവസവും വായിക്കുന്നത്. അതിൽ പത്തു ശതമാനം ആളുകൾ എങ്കിലും വായിക്കുന്ന പംക്തിയാണ് വാചകമേള. കേരളം ഒന്നാകെ ശ്രദ്ധിക്കപ്പെടാൻ ഇതിലും ബെസ്റ്റ് ഒന്നുമില്ല. വർഷത്തിൽ ഒരു പ്രാവശ്യം വെച്ച് വാചകമേളയിൽ എടുക്കപ്പെടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
 
ഒരു ക്ഷേത്രം മഹാക്ഷേത്രം ആകുവാനുള്ള ഒരു മാനദണ്ഡം ഏതെങ്കിലും പുസ്തകങ്ങളിൽ ആ ക്ഷേത്രത്തെക്കുറിച്ച് പരാമർശം ഉണ്ടാകുന്നതാണെന്ന് പറഞ്ഞു തന്നത് എൻറെ സുഹൃത്തായിരുന്ന ഗോപാലകൃഷ്ണൻ ചേട്ടനാണ്. ഞാൻ ഒരു സംഭവം ആണെന്ന് ഞാൻ എത്ര പറഞ്ഞാലും കിട്ടാത്ത മൈലേജ് ആണ് ‘മുരളി തുമ്മാരുകുടി’യെപ്പറ്റി മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാൽ കിട്ടുന്നത്.
 
അത്ര നന്നായിട്ടല്ലെങ്കിലും ഭാഷാപോഷിണിയിൽ എന്നെക്കുറിച്ച് ഒരു പരാമർശമുണ്ടായതും ഏറെ സന്തോഷമായി. ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ.
 
ഇന്നിപ്പോൾ ആഴ്ചക്കുറിപ്പിൽ രാഷ്ട്രീയ ദുരന്ത നിവാരണത്തിനും എന്നെ വിളിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞാലുടൻ “അടിയൻ ലച്ചിപ്പോം” എന്ന് പറഞ്ഞു ഞാൻ ഗോദയിൽ എടുത്തു ചാടും എന്നൊക്കെ വിമതൻ എഴുതിയിട്ടുണ്ട്. എനിക്ക് സന്തോഷമായി. ഇതൊക്കെ മഹത്വത്തിലേക്കുള്ള റൂട്ട് മാപ്പ് തന്നെയാണ്. നന്ദിയുണ്ട് സുഹൃത്തേ…
 
ഉപതെരഞ്ഞെടുപ്പൊക്കെ വരികയല്ലേ. ഇനി എങ്ങാനും സംഭവം ആയാലോ?
 
https://www.manoramaonline.com/news/editorial/2019/05/26/aazchakkuripp.html
 
മുരളി തുമ്മാരുകുടി
 
 
 
https://www.manoramaonline.com/news/editorial/2019/05/26/aazchakkuripp.html
 
മുരളി തുമ്മാരുകുടി

Leave a Comment