പൊതു വിഭാഗം

ശുദ്ധജലം

പറയുന്പോൾ നിസ്സാരമാണെന്ന് തോന്നും. പക്ഷെ ക്ലോറിനേഷൻ ഉൾപ്പടെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിൽ ഉണ്ടായ മാറ്റങ്ങൾ രക്ഷിച്ചത്രയും ജീവൻ ലോകത്തിലെ ഒരു മരുന്നും ഓപ്പറേഷനും രക്ഷിച്ചിട്ടില്ല!

ഇതുകൊണ്ടാണ് വികസിതരാജ്യങ്ങളിൽ പൈപ്പിൽ നിന്നും കിട്ടുന്ന വെള്ളം കുടിക്കാൻ യോഗ്യമായിരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നത്. ലോകത്ത് എവിടെയും യാത്രപോകുന്പോൾ മലിനമായ കുടിവെള്ളം കുടിക്കാതിരിക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്.

കേരളത്തിൽ വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ളം മലിനമാകുന്ന പ്രശ്നമുണ്ട്. പൈപ്പിൽ നിന്നും കിട്ടുന്നതും കുപ്പിയിൽ കിട്ടുന്നതും വിശ്വസിക്കാൻ പറ്റില്ല. പലഹോട്ടലുകളിലും കുറച്ചു വെള്ളം ചൂടാക്കി അതിലേക്ക് ടാപ്പിലെ വെള്ളം ഒഴിക്കുന്ന “എളുപ്പവഴിയിലെ ക്രിയ” ഉണ്ട്. ഹോട്ടലിൽ ആണെങ്കിലും വഴിയോരത്താണെങ്കിലും ഐസ് ഇട്ട വെള്ളം കേരളത്തിൽ ഞാൻ ഒരിക്കലും കുടിക്കാറില്ല. തിളപ്പിച്ചാറ്റിയ വെള്ളം വീട്ടിലും സാധിക്കുമെങ്കിൽ വീട്ടിൽ നിന്നു പോകുന്പോൾ കയ്യിൽ കരുതിയും ഉപയോഗിക്കുന്നതാണ് ബുദ്ധി.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Leave a Comment