പൊതു വിഭാഗം

ശാസ്ത്രം പഠിപ്പിക്കുന്പോൾ…

ശാസ്ത്ര പഠനത്തിന്റെ ആവശ്യത്തെയും ഏറ്റവും പുതിയ രീതികളെയും പറ്റി ഇന്ത്യയിലെയും വിദേശത്തേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മലയാളികൾ സംസാരിക്കുന്നു.
 
സയൻസ് പഠിക്കുന്നവർ, പഠിക്കാൻ ആഗ്രഹിക്കുന്നവർ, സയൻസ് അധ്യാപകർ, എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ, എഞ്ചിനീയറിങ്ങ് കോളേജിലെ അധ്യാപകർ എന്നിവർ തീർച്ചയായും പങ്കെടുക്കണമെന്നാണ് എൻറെ ആഗ്രഹവും നിർദ്ദേശവും.
 
ഇപ്പോൾ തന്നെ ആയിരത്തോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇരുന്നൂറോളം ചോദ്യങ്ങളും ലഭിച്ചിട്ടുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിക്കുക, പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.
 
തേവരയിലെ സേക്രഡ് ഹാർട്ട്സ് കോളേജ് അക്കാദമിക് പാർട്ടണർ ആയി ഞങ്ങളുടെ കൂടെയുണ്ട്. പങ്കെടുക്കുന്നവർക്ക് അവിടെ നിന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
 
അവസരം ഉപയോഗിക്കുക. Link – http://bit.ly/3jqs2SM
മുരളി തുമ്മാരുകുടി

Leave a Comment