ലോക്ക് ഡൌൺ കാലത്ത് തുടങ്ങിയ വെബ്ബിനാറുകൾ തുടരുകയാണ്. എറണാകുളത്ത് നിന്ന് മുതൽ ദുബായ്, ആസ്ട്രേലിയ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും മലയാളികളുടെയും അല്ലാത്തവരുടേതുമായ ക്ഷണങ്ങളുണ്ടായിരുന്നു, അവയിൽ സാധിച്ചതെല്ലാം ചെയ്തു.
ജനീവയിൽ എത്തിയതിനാൽ വെബ്ബിനാറുകൾക്ക് സൗകര്യപ്രദമായ സമയം മാറുകയാണ്. പോരാത്തതിന് നേരിട്ടുള്ള മീറ്റിങ്ങുകൾ ഈ വർഷത്തിലൊന്നും നടക്കുകയില്ല എന്ന് ഉറപ്പായതോടെ വെബ്ബിനാർ ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്.
ഈ സാഹചര്യത്തിൽ വെബ്ബിനാർ ആവശ്യപ്പെടുന്നവർക്ക് ഓൺലൈൻ ആയി ചെയ്യാനായി ഒരു ഫോം ഉണ്ടാക്കിയിട്ടുണ്ട്. താല്പര്യമുളളവർ ആ ഫോം ഫിൽ ചെയ്താൽ മതി, ഒന്നോ രണ്ടോ ദിവസത്തിനകം തിരിച്ചു മെയിൽ അയക്കാം.
90 മിനുട്ട് ആണ് മാക്സിമം സ്ലോട്ട്. “എന്റെ തല, എന്റെ ഫുൾ ഫിഗർ” ആണെങ്കിൽ ഞാൻ 30 മിനുട്ട് സംസാരിക്കും, ബാക്കി ഇന്ററാക്ടിവ് സെഷൻ ആണ്. കൂടെ വേറെ പ്രഭാഷകരുണ്ടെങ്കിൽ അതിൽ സ്ത്രീകളുണ്ടാകണമെന്നത് നിർബന്ധമാണ്. ആണുങ്ങൾ മാത്രമുള്ള “Manel” സെഷനുകളിൽ പങ്കെടുക്കില്ല.
പുതിയ വിദ്യാഭ്യാസനയം തൊട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലൈംഗികത, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, നിർമ്മിത ബുദ്ധി, കരിയർ മെന്ററിങ്ങ്, ലൈഫ് കോച്ചിങ് വരെ ഇവിടെ എന്തും എടുക്കും….
ബന്ധപ്പെടാൻ മടിക്കേണ്ട..
മുരളി തുമ്മാരുകുടി
https://bit.ly/2CNdFI6
(ഇപ്പോൾ ആവശ്യമില്ലെങ്കിലും ലിങ്ക് സേവ് ചെയ്ത് വെച്ചാൽ പിന്നീട് ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ)
Leave a Comment