പൊതു വിഭാഗം

വീട്ടിലേക്കുള്ള വഴി…

പത്തു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് അൻപത് കിലോമീറ്റർ എന്ന അനുപാതത്തിൽ റോഡുകളുണ്ട് കേരളത്തിൽ. ഇന്ത്യയിലെ ഏറ്റവും കൂടിയ റോഡ് സാന്ദ്രതയായ ഇത് അമേരിക്കയിലെ റോഡ് സാന്ദ്രതയുടെ പത്തിരട്ടി വരും!.
 
ഓരോ വാർഡിലും പുതിയ റോഡുകൾ നിർമ്മിക്കേണ്ടതുകൊണ്ട്, ഉള്ള റോഡുകൾ നന്നായി പരിപാലിക്കാനോ, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താനോ ശ്രമിക്കാതെ പുതിയവ ഉണ്ടാക്കുന്നു. റോഡ് ഉണ്ടാക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചാൽ, ജെ സി ബി വാടകക്കെടുത്ത് നാട്ടുകാരും, വീട്ടുകാരും, എസ്റേറ്റുകാരും, റിസോർട്ടുകാരും പുതിയ റോഡുകൾ നിർമ്മിക്കുന്നു.
 
വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാക്കുന്നതിൽ റോഡുകളുടെ പങ്ക് വളരെ വലുതാണ്.
 
ശേഖറിന്റെ ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തിൽ ചർച്ച വേണം.
 
മുരളി തുമ്മാരുകുടി

Leave a Comment