വിദേശ വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു തിരമാല ആണല്ലോ ഇപ്പോൾ നമ്മൾ കാണുന്നത്.
ഇതിൽ നമ്മൾ കാണാത്ത ഒരു വശത്തെക്കുറിച്ചുള്ള കണക്കുകളാണ് റിപ്പോർട്ടിൽ ഉള്ളത്.
2018 മുതലുളള കണക്കനുസരിച്ച് 408 വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചിട്ടുണ്ട് എന്നാണ് കാണിക്കുന്നത്. 34 രാജ്യങ്ങളിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം ഉണ്ടായിട്ടുണ്ട്. കാനഡയിൽ ആണ് ഏറ്റവും കൂടുതൽ, 91. കൂടുതലും അപകട മരണങ്ങളാണ്.
സുരക്ഷയുടെ കാര്യത്തിൽ വികസിത രാജ്യങ്ങൾ പൊതുവെ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ നമുക്ക് പരിചിതമല്ലാത്ത കാലാവസ്ഥ, റോഡുകൾ, ജയലാശയങ്ങൾ, ഒക്കെ അപകട സാധ്യത ഉണ്ടാക്കുന്നു. ചില രാജ്യങ്ങളിലെങ്കിലും വെടിവെയ്പ്പ് ഉൾപ്പെടെയുള്ള ക്രിമിനൽ പ്രശ്നങ്ങളും ഉണ്ട്.
വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ ശ്രദ്ധിച്ചിരിക്കേണ്ട കാര്യമാണ്.
മുരളി തുമ്മാരുകുടി
Leave a Comment