പൊതു വിഭാഗം

ലോക കേരള സഭ

ഒന്നാമത്തെ ലോക കേരള സഭ നാളെ തുടങ്ങുകയാണ്. വിദേശത്തു നിന്നും മലയാളികൾ ഉൾപ്പടെയുള്ളവരുടെ പണം കൊണ്ട് വികസന പ്രോജക്ടുകൾ നടത്താനുള്ള ഗ്ലോബൽ ഇവെസ്റ്മെന്റ് മീറ്റുകൾ പലതും നടത്തിയിട്ടുണ്ടെങ്കിലും, കേരളത്തിന് പുറത്തുള്ള മലയാളികളിൽ നിന്നും നമ്മുടെ വികസനത്തിന് ആശയങ്ങൾ സ്വീകരിക്കാനുള്ള ഒരു സംവിധാനം ആദ്യമായിട്ടാണ്. എന്തൊക്ക പോരായ്മകൾ ഉണ്ടെങ്കിലും ഈ നല്ല ഉദ്യമത്തിന് എന്റെ പൂർണ്ണ പിന്തുണയും ഉണ്ട്.
 
സാങ്കേതിക കാരണങ്ങളാൽ ലോക കേരള സഭയിൽ അംഗമായിരിക്കാൻ എനിക്ക് സാധിക്കില്ലെങ്കിലും ഒരു പ്രത്യേക ക്ഷണിതാവെന്ന നിലയിൽ ഞാൻ സഭയിൽ ഉണ്ടാകും, സമയം കിട്ടിയാൽ ഭാവി കേരളത്തെപ്പറ്റിയുള്ള എന്റെ കുറച്ച് ചിന്തകൾ പങ്കുവെക്കുകയും ചെയ്യും.
 
ആരാണ് ലോക കേരള സഭയിലെ അംഗങ്ങളെന്ന് എനിക്ക് ഇതുവരെ അറിയില്ല, കുറച്ചു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെന്നറിയാം, അവരെയും മറ്റുള്ളവരെയും കാണും, പറ്റിയാൽ സെൽഫിയിൽ ആക്കും.
കൂടുതൽ വിവരങ്ങൾ സഭക്ക് ശേഷം പറയാം…
 
മുരളി തുമ്മാരുകുടി.

Leave a Comment