പൊതു വിഭാഗം

ലോകം മുഴുവൻ സുഖം പകരനായ്…

അമിതാഭ് ബച്ചനും മമ്മൂട്ടിയും ഒക്കെ കൂടി ഒരു ലോക്ക് ഡൌൺ സിനിമ ചെയ്തിരുന്നല്ലോ, ഒരു കണ്ണടയെ പറ്റി.
 
ഈ കണ്ണടക്കും പൊതു ലോക്ക് ഡൗണിനും മുൻപേ കേരളത്തിലെ രാഷ്ട്രീയക്കാരും പത്രക്കാരും മൊത്തമായി ബീവറേജസ് ലോക് ഡൌൺ ചെയ്യണം എന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ പുറകിൽ കൂടിയ സമയത്ത് തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഞാൻ മുന്നിൽ കണ്ടിരുന്നു. അതിനുള്ള തയ്യാറെടുപ്പും നടത്തി.
 
പിന്നീടാണ് കേരളത്തിലും ലോകത്തെന്പാടും ലോക് ഡൌൺ വരുന്നത്. പ്രതീക്ഷിച്ച പോലെ ദാഹം അന്തർദാഹമായി, ആശകൾ സ്വപ്‌നങ്ങളായി, ആവശ്യം സത്യവാങ്മൂലമായി, ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും അവസാനം ഇന്ത്യക്ക് പുറത്തേക്കും നീണ്ടു, അന്വേഷണം.
 
കാര്യങ്ങൾ മുന്നേ കാണാനുള്ള കഴിവുള്ളതിനാൽ സാധനം കയ്യിലുണ്ട്. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ‘ലോകം മുഴുവൻ സുഖം പകരാനായി’ പാട്ടുപാടി പോസ്റ്റ് ചെയ്യാനൊക്കെ ആർക്കും പറ്റും. പക്ഷെ ഇത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കാൻ അല്പം ബുദ്ധിമുട്ടാണ്…
 
അഭിനയ രംഗത്ത് ആദ്യത്തെ ശ്രമമാണ്. ഇന്നലെ ബ്രോ ഷെയർ ചെയ്തപ്പോൾ കണ്ടവരും ഇന്ന് കാണുന്നവരും അഭിപ്രായം പറയണം, ലിങ്ക് ഷെയർ ചെയ്യുകയും വേണം.
 
ഈ ലോക്ക് ഡൌൺ കാലത്തെ തട്ടിക്കൂട്ട് സിനിമക്കുള്ള ഓസ്കാർ ഞങ്ങൾക്ക് വേണം, ഞങ്ങൾ അതങ്ങ് എടുക്കുവാ…
 
https://youtu.be/i98oGN9GsOk
 
മുരളി തുമ്മാരുകുടി

Leave a Comment