മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത് പിടിക്കപ്പെടുന്നവരുടെ ഒരു ലിസ്റ്റ് പല രാജ്യങ്ങളിലും സൂക്ഷിക്കാറുണ്ട്. അവർ ശിക്ഷിക്കപ്പെടുമ്പോഴും ശിക്ഷ കഴിഞ്ഞിറങ്ങിയാലും വർഷങ്ങളോളം ലിസ്റ്റിൽ അവരുടെ പേര് കാണും.
നമുക്ക് അങ്ങനെ ഒരു സംവിധാനം വേണം.
ഇല്ലെങ്കിൽ ഈ വാർത്തയിൽ പറയുന്നത് പോലെ പോക്സോ കേസിൽ പിടിയിലായിട്ടുള്ള ഒരാൾക്ക് പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം തന്നെ ചെയ്യാൻ സാധിക്കും. പോരാത്തതിന് അവർക്ക് കുട്ടികളുമായി സ്ഥിരം സമ്പർക്കമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ‘സെക്യൂരിറ്റി’ ഗാർഡ് ആയി പോലും ജോലി ചെയ്യാനായി സാധിക്കും.
ചുരുങ്ങിയത് സ്‌കൂളും കോളേജും നേഴ്സറിയും അപ്പാർട്മെന്റും പോലുള്ള കുട്ടികളുമായി സമ്പർക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ എങ്കിലും ഡ്രൈവർ ആയോ സെക്യൂരിറ്റി ഗാർഡ് ആയോ ഒരാളെ നിയമിക്കുന്നതിന് മുൻപ് അവരുടെ ക്രൈം ഹിസ്റ്ററി അറിയാനുള്ള ഒരു സംവിധാനമെങ്കിലും നമുക്ക് വേണം.
മുരളി തുമ്മാരുകുടി
Leave a Comment