വിദ്യാഭ്യാസത്തിന് എത്തുന്നവരുടെ അഭിമാനത്തെ ധ്വംസിക്കുകയും ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യുന്ന കടത്തമാണ് റാഗിംഗ്. ഇതിന്നും കേരളത്തിലെ വിദ്യാലയങ്ങളിൽ തുടരുന്നു എന്നത് അംഗീകരിക്കാൻ ആവാത്തതാണ്.
ക്രൂരമായ ഒരു കുറ്റകൃത്യമാണ് റാഗിങ്ങ്. അതിൽ ഉൾപ്പെട്ടവർ വിദ്യാർഥികൾ ആയതുകൊണ്ട് അതിന്റെ ഗ്രാവിറ്റി കുറയുന്നില്ല. റാഗിങ്ങ് നടത്തുന്നവർ പിന്നെ ആ വിദ്യാലയത്തിൽ ഉണ്ടാകരുത്. “കുട്ടികൾ അല്ലേ, അവരുടെ ഭാവിയല്ലേ” എന്നൊക്കെയുള്ള പരിഗണകൾ അധ്യാപകർ, കോളേജ് അധികൃതർ, പോലീസുകാർ, കോടതി എല്ലാം വീണ്ടും വീണ്ടും നൽകുന്നത് കൊണ്ടാണ് ഈ ആഭാസം നമ്മുടെ വിദ്യാലയങ്ങളിൽ നിലനിൽക്കുന്നതും പണ്ടൊക്കെ പ്രൊഫഷണൽ കോളേജുകളിൽ മാത്രം നിലനിന്നിരുന്നത് ഇപ്പോൾ സ്‌കൂളുകളിൽ പോലും കാണുന്നതും.
റാഗിങ്ങിനോട് സമൂഹത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അധ്യാപകർക്കും പോലീസിനും കോടതിക്കും സീറോ ടോളറൻസ് ആയിരിക്കണം. റാഗിങ്ങ് നടത്തുന്നതിലൂടെ ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം അവർ നഷ്ടപ്പെടുത്തി എന്ന തത്വം ആയിരിക്കണം ഈ കാര്യങ്ങളിൽ അടിസ്ഥാനമായിട്ടുള്ളത്. അവരോട് കാണിക്കുന്ന ഏതൊരു കരുണയും ഈ കാടത്തം എല്ലാ കാലത്തും നിലനിർത്തുകയേ ഉള്ളൂ.
ഈ കേസിലും അതിൽ ഉൾപ്പെട്ടവർ ഇനി ആ കോളേജിൽ ഉണ്ടാകില്ലെന്ന (അമിത) പ്രതീക്ഷയോടെ,
മുരളി തുമ്മാരുകുടി
Leave a Comment