പൊതു വിഭാഗം

റാഗിംഗ് എന്ന കുറ്റകൃത്യം

റാഗിംഗ് എന്ന മനുഷ്യത്വ രഹിതമായ കുറ്റകൃത്യം ഇപ്പോഴും നമ്മുടെ കോളേജുകളിൽ നടക്കുന്നു എന്നത് എന്നെ നടുക്കുന്നു. നിയമങ്ങൾ ഏറെ ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ “കുട്ടികളല്ലേ, അവരുടെ ഭാവി പോകും” എന്നൊക്കെപ്പറഞ്ഞ് അത് ഒതുക്കി തീർക്കുന്നു.

ഇത്തരം കുട്ടിക്കുറ്റവാളികൾക്ക് ഭാവി ഉണ്ടാകുന്നതാണ് സമൂഹത്തിന് കൂടുതൽ നാശമുണ്ടാക്കുന്നത്. റാഗിംഗ് ഒരു ക്രൈം ആണ്. കുറച്ചു പേരുടെ ജീവൻ, ഒരുപാട് ആളുകളുടെ മാനസിക ആരോഗ്യം, പതിനായിരക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസം ഒക്കെ നശിപ്പിച്ചതാണ്. ഇതിനി വേണ്ട. 

റാഗിംഗിനോട് സീറോ ടോളറൻസ് വേണം. ഓരോ കുറ്റകൃത്യവും അന്വേഷിക്കണം.  “കുട്ടി”ക്കുറ്റവാളികൾ ആയി കണ്ടെത്തുന്നവർ ജയിലിൽ എത്തണം, പിന്നെ ആ കാന്പസ് കാണരുത്.

മാതൃകാപരമായി ഒരു പത്തു കേസുകളിൽ ശിക്ഷ വേഗത്തിൽ ലഭിക്കുകയും അവരുടെയൊക്കെ വിവരങ്ങൾ ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്താൽ  ഒറ്റ വർഷം കൊണ്ടുതീരും ഈ മനുഷ്യവിരുദ്ധമായ കുട്ടിക്കളി.

#SayNoToRagging

മുരളി തുമ്മാരുകുടി 

Leave a Comment