ബ്രൂണൈയിൽ ജോലി ചെയ്യുന്ന കാലത്താണ് യുണൈറ്റഡ് വേൾഡ് കോളേജിനെ പറ്റി ആദ്യമായി കേൾക്കുന്നത്. ഡച്ചുകാരനായ എൻറെ ബോസിന്റെ മകൾ സിംഗപ്പൂരിൽ UWC യിലാണ് പഠിച്ചിരുന്നത്.
വെറുമൊരു സ്‌കൂളിനപ്പുറം UWC ഒരു പ്രസ്ഥാനമാണ്. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും പരസ്പരം മനസ്സിലാക്കുവാനും ബന്ധിപ്പിക്കുവാനുമുള്ള ശ്രമമാണ്. 1962ൽ തുടങ്ങിയ ഈ പ്രസ്ഥാനത്തിൽ നെൽസൺ മണ്ടേല മുതൽ ജോർദാനിലെ നൂർ രാജ്ഞി വരെയുള്ളവർ പ്രസിഡന്റായി ഇരുന്നിട്ടുണ്ട്.
ലോകത്ത് ആകെ പതിനെട്ട് UWC ആണുള്ളത്. ഓരോന്നിലും ലോകത്തെവിടെ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരുമുണ്ട്. ലോകം അംഗീകരിക്കുന്ന സിലബസ് ആണ്, കരിക്കുലം ആകട്ടെ പൂർണ്ണമായി ഫ്ലെക്സിബിൾ ആണ്. പഠിപ്പിസ്റ്റുകൾക്കുള്ള സ്ഥലമല്ലിത് എന്നിരിക്കിലും ഇവിടെ പഠിക്കുന്നവരെല്ലാം തന്നെ ഉന്നതമായ ഒരു കരിയർ പാതയിലേക്ക് കടക്കുമെന്നതിന് അനുഭവ സാക്ഷ്യങ്ങൾ ഏറെയുണ്ട്.
ഇന്ത്യയിൽ പൂനയിലാണ് UWC. അധികം ആളുകൾക്ക് ഈ സ്ഥാപനത്തെ പറ്റി അറിയില്ല. പതിനൊന്നാം ക്ലാസ്സിലേക്കാണ് അഡ്മിഷൻ. അടുത്ത വർഷത്തേക്കുള്ള അഡ്മിഷന്റെ സമയമാണ് ഇപ്പോൾ.
ഈ സാഹചര്യത്തിൽ UWC സംവിധാനത്തെ പരിചയപ്പെടുത്താൻ അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ യു. എൻ. ഉദ്യോഗസ്ഥയുമായ അർപ്പിത വർഗ്ഗീസ് പങ്കെടുക്കുന്ന വെബ്ബിനാർ.
സ്‌കൂൾ അധ്യാപകർ നിർബന്ധമായും കാണണം. സ്‌കൂൾ തലത്തിലുള്ള വിദ്യാർഥികളുടെ മാതാപിതാക്കളും കരിയർ കൗൺസലിംഗ് ചെയ്യുന്നവരും കണ്ടിരിക്കുന്നത് നല്ലതാണ്. കുട്ടികൾക്കും പങ്കെടുക്കാം.
നിങ്ങൾക്ക് ഇത്തരത്തിൽ ഉള്ളവരെ അറിയുമെങ്കിൽ ഒന്ന് ടാഗ് ചെയ്യണം.
ലിങ്ക് https://forms.gle/VUhuHJ7gy9M2YDYp8
മുരളി തുമ്മാരുകുടി
Leave a Comment