പൊതു വിഭാഗം

മൊസാംബിക്കിലെ പ്രളയം.

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കൊടുങ്കാറ്റിനെ തുടർന്ന് വൻ പ്രളയമാണ്.
 
സാധാരണഗതിഒരു രാജ്യമല്ല മൊസാംബിക്ക്. പക്ഷെ അവരുടെ ചരിത്രവും നമ്മുടെ ചരിത്രവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. മലബാറിൽ നിന്നും സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തിന് പുതിയ ഒരു റൂട്ട് കണ്ടുപിടിക്കാനായി വാസ്കോ ഡ ഗാമ ആഫ്രിക്ക ചുറ്റി വന്നപ്പോൾ ഇടത്താവളം ആയത് മൊസാംബിക്കിലാണ്. ഇന്ത്യയിൽ അവർക്ക് വലിയ കോളനി സംവിധാനം ഒന്നും ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും മൊസാംബിക്ക് അവരുടെ വരുതിയിൽ ആയി. 1975 ലേ പിന്നെ അവർക്ക് സ്വാതന്ത്ര്യം കിട്ടിയുള്ളൂ.
 
കുറച്ചു നാൾ മുൻപ് കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ ആദ്യ ദിനങ്ങളിൽ ലോകം ശ്രദ്ധിച്ചില്ല എന്ന് നാം പരാതി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മറ്റിടത്ത് ഉണ്ടാകുന്ന ദുരന്തങ്ങൾ നമ്മളും ശ്രദ്ധിക്കേണ്ടതാണ്.
 
സർക്കാരും അന്താരാഷ്ട്ര സമൂഹവും പ്രളയത്തെ നേരിടാൻ ആകുന്നതു പോലെ ശ്രമിക്കുന്നുണ്ട്. മലയാളികളുള്ള സ്ഥലമാണ്. അറിഞ്ഞിടത്തോളം അവരൊക്കെ സുരക്ഷിതരുമാണ്.
 
അന്താരാഷ്ട്രമായ ദുരന്തങ്ങൾക്ക് നേരിട്ട് സഹായം നൽകാനുള്ള സംവിധാനം ഇപ്പോൾ നാട്ടിലില്ല (Indian Navy is providing assistance as per reports).
 
മറ്റിടങ്ങളിൽ ഉണ്ടാകുന്ന ദുരന്തങ്ങളും, അവർ അത് നേരിടുന്നതിൽ ഉണ്ടാകുന്ന വിജയ പരാജയങ്ങളും നമ്മൾ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. കാലാവസ്ഥ മാറുകയാണ്, ഓഖിയും രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കവും അവസാനത്തേതല്ല.
 
https://www.bbc.com/news/world-africa-47647804
 
മുരളി തുമ്മാരുകുടി

Leave a Comment