പൊതു വിഭാഗം

മുരളി തുമ്മാരുകുടി കേരളത്തിലേക്ക് ..

സുഹൃത്തുക്കളെ, ഇന്ന് രാത്രി ഞാൻ തിരുവനന്തപുരത്തേക്ക് പോവുകയാണ്. നാളെ മുഖ്യമന്ത്രിയെ കാണും, വ്യക്തിപരമായ രീതിയിൽ എൻറെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യും. ഞാൻ മുൻപ് പറഞ്ഞതു പോലെ ഇതൊരു നൂറു മീറ്റർ ഓട്ടമല്ല. കേരളത്തിന്റെ പുനർനിർമ്മാണം ഒരു മാരത്തൺ ആണ്. ഏറ്റവും നന്നായി നടന്നാൽ അഞ്ചു വർഷമെങ്കിലും എടുക്കും. അതിൻറെ രൂപീകരണത്തിലും നടത്തിപ്പിലും എനിക്കാകുന്ന പോലെ നിർദേശങ്ങൾ നൽകി കൂടെ ഉണ്ടാകും.
 
സെപ്റ്റംബർ എട്ടു വരെ നാട്ടിൽ കാണും. പ്ലാൻ ചെയ്ത അനവധി പരിപാടികൾ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി. ഇനി വെള്ളത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുമതി മറ്റുപരിപാടികൾ.
 
തിരക്ക് വരുന്നതിനാൽ അധികം പോസ്റ്റ് ഉണ്ടാകാൻ വഴിയില്ല, പരമാവധി ശ്രമിക്കാം. സർക്കാരിന് നൽകുന്ന എല്ലാ നിർദ്ദേശങ്ങളും നിങ്ങളുമായി പങ്കുവെക്കാം.
 
മുരളി തുമ്മാരുകുടി

1 Comment

  • Hi Muralee,
    I just heard you today via Asianet, your Interview with M G Radhakrishan,
    Well presented the present situation and the future solution.
    I found your FB post today in one of my friend’s timeline and got your both website URLs.
    It is indeed a great joy to meet you and your sites!
    I appreciate your genuine share in relation to your experience in disaster management.
    Keep up the good work.
    Keep sharing
    Best Regards and Season’s Greetings
    ~ Philip Ariel

Leave a Comment