പൊതു വിഭാഗം

മാലയുടെ വില, ജീവന്റെ വില?

മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ സ്‌കൂട്ടറിൽ നിന്നും വലിച്ചു താഴെയിട്ട യുവതിയുടെ വാർത്തയും ചിത്രവുമാണ്. മാല തിരിച്ചു കിട്ടി, വലിയ പരിക്കൊന്നും പറ്റിയതുമില്ല. ശുഭം!

ഇതേക്കുറിച്ച് മുൻപും പറഞ്ഞിട്ടുള്ളതാണ്, ഒരിക്കൽ കൂടി പറയാം.

ഒരാൾ നമ്മുടെ മാലയോ പേഴ്‌സോ തട്ടിയെടുക്കാൻ വന്നാൽ അല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലത്തോ എ.ടി.എം. കൗണ്ടറിലോ വന്നു ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ചാൽ അവരോട് മല്ലുപിടിക്കാനാണ് നമ്മുടെ സ്വാഭാവിക പ്രതികരണം. എന്നാൽ ഇതല്ല ഏറ്റവും ശരിയായ പ്രതികരണം.

കള്ളൻ നമ്മളെ നേരിടുന്നത് അവർ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്. സഹായികളും ആയുധങ്ങളും പരിചയവും മോഷ്ടിക്കുന്നതിലും മോഷണത്തിനിടക്കുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർക്ക് ഉണ്ടാകും. പോരാത്തതിന് മോഷണത്തിനിടെ പിടിക്കപ്പെടുന്നത് കള്ളന്മാരെ സംബന്ധിച്ച് വലിയ റിസ്ക് ആണ്, പ്രത്യേകിച്ചും നാട്ടുകാരുടെ കയ്യിൽ കിട്ടിയാൽ.

നമ്മൾ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. ഇതിനെ നേരിടാൻ ഒരു സംവിധാനമോ തയ്യാറെടുപ്പോ നമുക്ക് ഇല്ല താനും. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹചര്യത്തിൽ കള്ളൻ രക്ഷപ്പെടാൻ എന്തും ചെയ്യും. മാലയോ പേഴ്‌സോ പോകേണ്ടിടത്ത് നമ്മുടെ ആരോഗ്യമോ ജീവനോ പോകും.

പെട്ടെന്ന് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പകച്ചു പോവുകയാണ് ചെയ്യുന്നത്. എങ്ങനെ പ്രതികരിക്കും എന്നത് യന്ത്രികമായിരിക്കും. പക്ഷെ അല്പമെങ്കിലും ചിന്തിക്കാൻ സാധിച്ചാൽ കള്ളനുമായി മല്പിടുത്തതിന് പോകാതിരിക്കുന്നതാണ് ബുദ്ധി. പറ്റിയാൽ കള്ളന്റെ വണ്ടിയുടെ നന്പറോ കളറോ ഓർത്തുവക്കുക. പോലീസിൽ പരാതിപ്പെടുക. ഒരു പക്ഷെ മോഷ്ടിച്ച വസ്തു തിരിച്ചു കിട്ടിയേക്കാം. ഇനി കിട്ടിയില്ലെങ്കിലും ജീവൻ കുഴപ്പത്തിലാകില്ലല്ലോ.

ജീവനാണ് വലുത്, മാലയല്ല!

മുരളി തുമ്മാരുകുടി

May be an image of ‎3 people, slow loris and ‎text that says "‎Home Today's Paper Gulf Local News News Features Editorial Cartoons Weekend HOME THIRUNANANTHAPURAM. NEWS KAZHAKKDOTTAM Thiruvananthapuram News News Pics Obituary Events More+ ബൈക്കിലെത്തി മാല പൊട്ടിച്ചു;കള്ളനെ വലിച്ചുതാഴെയിട്ട് യുവതി Movies In Depth E 03June2024,02-00AMIST 03 June 2024 02:00A AM IST ® min read ฉ Read later Share More عودبولد بودي عطر بجالذيية تلر B主1 白 9 x‎"‎‎

Leave a Comment