പൊതു വിഭാഗം

മറുനാടൻ തൊഴിലാളികളെപ്പറ്റിയുള്ള പഠനങ്ങൾ

കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികളെപ്പറ്റി ഒരു പഠനം നടത്താനായി Center for Migration and Inclusive Development (CMID) എന്നൊരു സ്ഥാപനം പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ച കാര്യം ഒരിക്കൽ പറഞ്ഞിരുന്നല്ലോ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിൽ പോയി, അവരെ തൊഴിൽ സ്ഥലത്തും താമസ സ്ഥലത്തും കണ്ട്, അവരുടെ സംഭാവനകളും വെല്ലുവിളികളും മനസ്സിലാക്കാനുള്ള ഒരു പഠനം നടത്താൻ നിങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഏറെ പേർ അതിനോട് സഹകരിക്കുകയും ചെയ്തു.

കേരളത്തിലെ എല്ലാ തൊഴിൽ രംഗത്തും തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നറിയാമല്ലോ. എന്നാൽ ഓരോ രംഗത്തും പലതരം വ്യത്യാസങ്ങളുമുണ്ട്. പ്ലൈവുഡ് വ്യവസായത്തിൽ തൊഴിലെടുക്കാൻ ധാരാളം പേർ ആസ്സാമിൽ നിന്നെത്തുമ്പോൾ ഫർണിച്ചർ രംഗത്ത് ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഗവേഷണത്തിൽ നിന്നുള്ള വിവരങ്ങൾ ഓരോ തൊഴിൽ മേഖല തിരിച്ചു പ്രസിദ്ധീകരിക്കുകയാണ്.

നിർമ്മാണ രംഗത്തെപ്പറ്റി വായിക്കുക. വായിച്ചില്ലെങ്കിലും ഒന്ന് ഷെയർ ചെയ്യണം, താല്പര്യമുള്ളവർ അറിയട്ടെ.

http://cmid.org.in/wp-content/uploads/2012/10/Construction-Migration-Sector-Brief-LR-CMID.pdf

പഠനത്തോട് സഹകരിച്ചവർക്ക് നന്ദി! ഈ പഠനത്തെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ CMID യുടെ ഗവേഷകരായ Benoy Peter, Vishnu Narendran എന്നിവരുമായി ബന്ധപ്പെടുക

Leave a Comment