പൊതു വിഭാഗം

ബംഗാളി വംശജനായ ഒരു മന്ത്രി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ഇന്ത്യൻ വംശജരുടെ നല്ല പ്രാതിനിധ്യം ആണ്. മന്ത്രിസഭയിലെ രണ്ടാമൻ എന്ന് കരുതപ്പെടുന്ന ധനകാര്യം തന്നെ ഇന്ത്യക്കാരനാണ്. കഴിവുകൾ ഉള്ളവർ ഉയർന്നു വരുന്നതിന് അവരുടെ നിറവും കുലവും പാരന്പര്യവും ഒന്നും വിഷയമല്ലാതാകുന്നത് പുരോഗമനപരമായ ചിന്തകളുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ പുതിയ ബ്രിട്ടീഷ് മന്ത്രിസഭ പ്രതീക്ഷ നൽകുന്നതാണ്.
 
എൻറെ ചോദ്യം ഇതാണ്. എന്നാണ് കേരളത്തിൽ ആദ്യമായി ഒരു ബംഗാളി വംശജൻ ആയ മന്ത്രി ഉണ്ടാകാൻ പോകുന്നത്?
 
മുരളി തുമ്മാരുകുടി
 

Leave a Comment