ഓരോ ദിവസവും എനിക്ക് ഒന്നിൽ കൂടുതൽ മെയിലുകൾ വരാറുണ്ട്, സ്‌കൂൾ പഠനത്തിന് ശേഷം മക്കളെ എവിടെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കണം എന്ന മാതാപിതാക്കളുടെ ചോദ്യവുമായി.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായതിനാൽ മിക്കവാറും ദിവസം ഒന്നോ രണ്ടോ കുട്ടികളുമായി ഇത്തരത്തിൽ ഞാൻ സംസാരിക്കാറുണ്ട്. അവധി ദിവസങ്ങളിൽ അത് മൂന്നോ നാലോ ആകും. എൻറെ ബന്ധുവും Mentorz4u യിലെ മെയിൻ മെന്ററുമായ നീരജ Neeraja Janaki ആണ് ഇതിന് എന്നെ സഹായിക്കുന്നത്. സ്‌കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും മാത്രമല്ല ഡിഗ്രി കഴിഞ്ഞവരും, ഒരു തൊഴിലിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ശ്രമിക്കുന്നവരും, ഏതെങ്കിലും കാരണവശാൽ തൊഴിൽരംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നവരും, വിദേശത്ത് പഠിക്കാനും ജോലിക്കും വേണ്ടി ശ്രമിക്കുന്നവരും ഇത്തരത്തിൽ കൗൺസലിങ്ങിന് വരാറുണ്ട്.
ഇതൊക്കെ സന്തോഷത്തോടെ ചെയ്യുന്പോഴും ഞാൻ ആലോചിക്കാറുള്ള ഒരു വിഷയമുണ്ട്. കേരളത്തിൽ ശരാശരി ഒരു വർഷം അഞ്ചു ലക്ഷത്തോളം കുട്ടികളാണ് സ്‌കൂൾവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നത്. കരിയർ കൗൺസലിങ്ങിന്റെ ആവശ്യം എല്ലാവർക്കും ഉണ്ട്. പക്ഷെ അവരിൽ ഒരു ശതമാനത്തിൽ താഴെ ആളുകളുമായി മാത്രമാണ് ഞാൻ സംസാരിക്കുന്നത്. മറ്റുള്ള കരിയർ കൺസൾട്ടന്റുമാർ എല്ലാവരും കൂടിയാലും പത്തു ശതമാനത്തിന് മുകളിൽ വരില്ല.
എങ്ങനെയാണ് ലക്ഷക്കണക്കിന് കുട്ടികൾക്ക് കരിയർ രംഗത്ത് ഉപദേശം നല്കാൻ സാധിക്കുക എന്നത് എന്നെ എപ്പോഴും ചിന്തിപ്പിക്കുന്ന കാര്യമാണ്.
ഈ സാഹചര്യത്തിൽ CBSC യും ആയി ചേർന്ന് Praveen Parameswar ലൈഫോളോജി ഫൗണ്ടേഷൻ നടത്തുന്ന മെഗാ ഓൺലൈൻ കൗൺസലിംഗ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന തലത്തിലുള്ളവർക്ക് ഫ്രീ ആയി രെജിസ്റ്റർ ചെയ്യാം. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയാണ്. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും അനവധി വിദഗ്ദ്ധർ ഉണ്ടാകും. ഞാനും ഉണ്ട്.
രെജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളും അവരുടെ മാതാപിതാക്കളും മാത്രമല്ല അധ്യാപകരും കരിയർ കൗൺസലിംഗ് രംഗത്തുള്ളവരും ഇതിൽ രജിസ്റ്റർ ചെയ്യണം.
K Anvar Sadath കേരളത്തിന് മാത്രമായി ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നതിനെ പറ്റി ആലോചിക്കുമല്ലോ.
ലിങ്ക് –
https://docs.google.com/forms/d/e/1FAIpQLSeJoAWtnSFsBDxgogxx4Czt2obz13ABWS_9IvgD9etShjg2cQ/viewform
മുരളി തുമ്മാരുകുടി
Leave a Comment