പൊതു വിഭാഗം

പ്രാകൃത ചികിത്സ

സ്ത്രീകളും മദ്യപാനവും ഒന്നുമല്ല ഈ വീഡിയോവിലെ വിഷയം, ഭൂട്ടാനീസ് ചികിത്സയാണ്.
 
ആലപ്പുഴയിൽ ഭൂട്ടാനീസ് പ്രാകൃത ചികിത്സക്കെത്തിയ ഏതോ ഭൂട്ടാനീസ് ചികിത്സകൻ പറഞ്ഞ അഭിപ്രായമാണ് കേരളത്തിൽ സ്ത്രീകളിൽ മദ്യപാനം കൂടി വരുന്നു എന്നത്.
 
ആവശ്യത്തിൽ കൂടുതൽ പ്രാകൃത ചികിത്സാ തട്ടിപ്പുകാർ കേരളത്തിൽത്തന്നെ ഉണ്ടെന്നും പുറമെ നിന്നും ആളെ എടുക്കേണ്ട ആവശ്യമില്ലെന്നും ഇവരോട് പറഞ്ഞു കൊടുക്കാൻ ഇവിടെ ആരുമില്ലേ?
 
ഈ വിഡിയോ കണ്ടു നോക്കുന്നത് നല്ലതാണ്
പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരുമെന്ന് പറഞ്ഞതു പോലെ പ്രാകൃത ചികിത്സക്ക് വേണ്ടി കിടന്നു കൊടുക്കാൻ ആളുണ്ടെങ്കിൽ വൈദ്യന്മാർ അതിർത്തി കടന്നും വരും.
 
ഇതിനെതിരെ നിയമം ഒന്നുമില്ലേ?
 
മുരളി തുമ്മാരുകുടി
 
https://www.mathrubhumi.com/videos/health/alcohol-consumption-among-state-s-women-on-a-rise-says-tibetan-medical-practitioner-1.4299103

Leave a Comment