പൊതു വിഭാഗം

പൈലറ്റ് ഇല്ലാത്ത യാത്രാ വിമാനങ്ങൾ…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തൊഴിൽ ജീവിതം സംസാരിക്കുന്നിടത്തൊക്കെ ഞാൻ ഉദാഹരണമായി പറയുന്നത് ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളെപ്പറ്റിയാണ്.
 
ഡ്രൈവർ വേണ്ടാത്ത കാറുകളുടെ പരീക്ഷണം ലോകത്ത് പലയിടങ്ങളിലും വർഷങ്ങളായി നടക്കുന്നു. ഡ്രൈവറില്ലാത്ത ബസ് സ്വിറ്റ്‌സർലൻഡിലെ സയൺ നഗരത്തിൽ സർവീസ് നടത്തുന്നു.
റോഡിൽ മാത്രമല്ല റെയിലിലും വെള്ളത്തിലും ആകാശത്തിലും ലോക്കോ പൈലറ്റും ക്യാപ്റ്റനും പൈലറ്റും ഇല്ലാത്ത ട്രെയിനും കപ്പലും വിമാനവും ഓടുന്ന കാലം വിദൂരമല്ല എന്ന് ഞാൻ പറയുന്പോൾ ആളുകൾക്കത്ര വിശ്വാസം പോരാ. എന്നാൽ സത്യം അതാണ്…
“The chief salesman for Airbus says his company already has the technology to fly passenger planes without pilots at all – and is working on winning over regulators and travellers to the idea.”
അതാണ് കാര്യം. വിമാനം ഓടിക്കാൻ പൈലറ്റ് വേണ്ട. അത്തരം വിമാനത്തിൽ സഞ്ചരിക്കാനുള്ള ധൈര്യം ആളുകൾക്ക് ആയിട്ടില്ല എന്നത് സത്യം.
 
ആ കാലവും വരും. പൈലറ്റാവാൻ ആഗ്രഹിക്കുന്ന കുട്ടികൾ ജാഗ്രതൈ..!
 
മുരളിതുമ്മാരുകുടി
 
https://eu.usatoday.com/story/travel/flights/2019/06/18/pilotless-planes-airbus-thinks-public-regulators-warm-idea/1486221001/

Leave a Comment