1988 ജൂണിലാണ് ആദ്യമായി മുംബെയിൽ എത്തുന്നത്. രാത്രി ഒന്പത് മണിക്കുള്ള നാഗ്പൂർ ബോംബെ ഫ്ലൈറ്റിൽ.
താമസം വർളിയിലെ ഗസ്റ്റ് ഹൗസിൽ ആണ്. പതിനൊന്നു മണിയോടെ അവിടെ എത്തി.
എന്റെ സുഹൃത്ത് ഡോക്ടർ റാവുവിന് ബോംബെ നല്ല പരിചയമാണ്, അതുകൊണ്ട് ഉടൻ തന്നെ ലോക്കൽ ട്രെയിൻ എടുത്ത് ചർച്ച് ഗേറ്റിലേക്ക്.
അവിടെ നിന്നും ടാക്സി എടുത്ത് ഹാംഗിഗ് ഗാർഡനിലെ നാസ് കഫേയിൽ.
അവിടെയിരുന്നാൽ ബോംബെയുടെ മനോഹരമായ Queen’s Necklace കാണാം.
അവിടുന്ന് രാത്രി ഒരു മണിക്ക് ടാക്സിയെടുത്ത് ഹാജി അലിയിലേക്ക്.
ബോംബെയിലെ പ്രശസ്തമായ മോസ്ക് ആണ് ഹാജി അലി മോസ്ക്. രാത്രി പന്ത്രണ്ടു കഴിഞ്ഞാൽ ബോംബെയിലെ ഏറ്റവും ആക്ടീവ് ആയ സ്ഥലം.
ചെറുപ്പക്കാരും യുവമിധുനങ്ങളും ഒക്കെ അവിടെ എത്തും. ധാരാളം കോഫി, ഐസ്ക്രീം, ജ്യൂസ് കടകൾ.
വല്ലാത്ത ഒരു അന്തരീക്ഷമാണ്.
“ഇവിടെയോരോ ജീവ തരംഗവും ഇണയെത്തേടും രാവിൽ” എന്നൊക്കെ തോന്നിപ്പോകും.
പിന്നെ വർളി സീ ഫേസിൽ പോയി കരിങ്കല്ലിട്ട കടൽഭിത്തിയിൽ കാറ്റു കൊണ്ടിരുന്നു.
അന്നു തുടങ്ങിയതാണ് ബോംബെയോടുള്ള ഇഷ്ടം. ഇന്നും ഇന്ത്യയിലെ എനിക്കേറ്റവും പ്രിയപ്പെട്ട നഗരം മുംന്പെ തന്നെ.
ഇതൊക്കെ ഓർക്കാൻ കാരണമുണ്ട്. ഇന്ന് പെരുന്പാവൂരിൽ എത്തി
അപ്പോഴാണ് പുതിയ ജ്യൂസ് കട തുടങ്ങിയത് അറിയുന്നത്
FRUITBAE
വെച്ചു പിടിച്ചു അങ്ങോട്ട്.
എം. സി. റോഡിൽ കാലടിയിൽ നിന്നു വരുന്പോൾ KFC ക്ക് തൊട്ടടുത്ത്.
ജ്യൂസ് കൊള്ളാം. കടയും നന്നായി സെറ്റ് ചെയ്തിട്ടുണ്ട്. ഇനിയത് രാത്രി മുഴുവൻ തുറന്നിരിക്കുന്ന കാലം വരണം.
രാത്രിയും സാദാചാരക്കുരു പൊട്ടാതെ യുവ മിധുനങ്ങൾക്ക് വന്നിരിക്കാൻ പറ്റണം.
വേറെയും കടകൾ വരണം.
അപ്പോൾ പാരീസും വിയന്നയും മുംബെയും എല്ലാം മാറ്റിവെച്ച് ജഗന്നാഥൻ നാട്ടിലേക്ക് തിരിച്ചു വരും.
#സ്വപ്നംകാണുന്നകിനാശ്ശേരി
മാറ്റം സാധ്യമാണ്. നാം തിരഞ്ഞെടുക്കുന്നതാണ് ഭാവി
മുരളി തുമ്മാരുകുടി
Leave a Comment