ഒരു വർഷമായി Hari Madathipparambil യും കൂട്ടരും വികസിപ്പിച്ചു വരുന്ന മിയാവാക്കി വനത്തിന്റെ പദ്ധതിയുമായി യോജിച്ച് പ്രവർത്തിച്ചു തുടങ്ങിയിട്ട്. ഇപ്പോൾ അത് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും പ്രകൃതിയെ അടുത്തറിയാനുള്ള ഒരു പരീക്ഷണ ശാലയായി മാറിക്കഴിഞ്ഞു. ഇന്നലെ അതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ആയിരുന്നു. ഒപ്പം കേരളത്തിൽ പ്രകൃതിയുടെ പുനരുദ്ധാരണത്തിന് ശ്രമിക്കുന്നവരുടെ ഒരു ആലോചനായോഗം കൂടി നടന്നു.
ലോകത്തിലെ എല്ലാ സ്കൂൾ കാന്പസിലും ഒരു Nature Lab കൊണ്ടുവരണം എന്നതാണ് G20 Global Land Initiative വിഷൻ. ഇതിന്റെ മാതൃകയാണ് പുളിയറക്കോണത്തെ -Professor Miyawaki Memorial Live Nature Lab. ഇതിന്റെ തുടക്കം കേരളത്തിൽ നിന്നാകുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
ഇതിനെപ്പറ്റി കൂടുതൽ അറിയാനും സന്ദർശിക്കാനും ആഗ്രഹമുള്ളവർ ഈ നന്പറിൽ ബന്ധപ്പെടുക. +919072852244
മുരളി തുമ്മാരുകുടി
Leave a Comment