പൊതു വിഭാഗം

പുനർജ്ജനിക്കുന്ന ആത്മവിശ്വാസം….

ഇന്നൊരു സ്പെഷ്യൽ ആളെ പരിചയപ്പെടുത്താം. Sherin Shahana
 
കഴിഞ്ഞ വർഷത്തെ അവസാന ദിവസം ഒരു അപകടത്തിൽ പരിക്കേറ്റ് കഴുത്തിന് താഴെ തളർന്നുപോയ ഒരു പെൺകുട്ടിയുടെ കാര്യം ഞാൻ എഴുതിയിരുന്നല്ലോ. ഇതാണാ കുട്ടി. നിങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സഹായം വാഗ്ദാനം ചെയ്തു. മുന്നൂറിൽ താഴെ ആളുകളുടെ സഹായം കൊണ്ട് ആ കുട്ടിയുടെ അത്യാവശ്യ കാര്യങ്ങൾ നടക്കുകയും ചെയ്തു. എല്ലാവർക്കും നന്ദി.
 
സമയവും ചികിത്സയും സമൂഹം കൂടെ ഉണ്ടെന്നുള്ള ആത്മവിശ്വാസവും ആ കുട്ടിക്ക് ഏറെ ഗുണം ചെയ്തു. ഇപ്പോൾ കൈകൾ അനക്കാം, പ്രത്യേക സൗകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് കുറച്ചൊക്കെ എഴുതാം. നിർത്തി വച്ചിരുന്ന കവിതാരചന വീണ്ടും തുടങ്ങി. ഇന്നൊരു ചെറിയ കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്, വായിക്കണം. അഭിപ്രായം പറയണം.
 
എം എ കഴിഞ്ഞു പി എച്ച് ഡിക്ക് പോകണം എന്നാണ് താല്പര്യം. പൊളിറ്റിക്കൽ സയൻസാണ് വിഷയം. അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞാൻ നടത്താൻ ഉദ്ദേശിച്ചിരുന്ന ഏറെ വിശകലനങ്ങളിൽ എന്നെ സഹായിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. പി എച്ച് ഡി എല്ലാം നമുക്ക് സാധ്യമാക്കണം.
 
കവിതയും പഠനവുമായി ഈ കുട്ടി വീണ്ടും സമൂഹത്തിലേക്ക് എത്തുമ്പോൾ ആരാണ് സന്തോഷിക്കാതിരിക്കുന്നത്. അവരെ പ്രോത്സാഹിപ്പിക്കുക. ഈ ലോകം അവരുടെയും കൂടി ആണ്.
 
Please visit Sherin Shahana ‘s page
 
മുരളി തുമ്മാരുകുടി.

Leave a Comment