പൊതു വിഭാഗം

പാരയാകുന്ന പുറം ചട്ട!

രണ്ടു വർഷം മുൻപ് ഇംഗ്ലണ്ടിൽ ഉയർന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധ ഞാൻ എഴുതിയിരുന്നല്ലോ. പഴയ കെട്ടിടങ്ങളെ മനോഹരമാക്കുന്ന അലുമിനിയം പുറം ചട്ടയാണ് അഗ്നിബാധ വേഗത്തിൽ പടരാനും ഒരു ഫ്ലാറ്റിലുണ്ടായ ചെറിയൊരു പ്രശ്നം വൻദുരന്തമായി മാറാനും കരണമായതെന്നാണ് ആദ്യത്തെ റിപ്പോർട്ട് സൂചിപ്പിച്ചത്.
അലുമിനിയം പുറം ചട്ടകൾ ഉണ്ടാക്കുന്നതിന് പുതിയ സ്റ്റാൻഡേർഡുകൾ ഇനി ഉണ്ടാകും. അതുവരെ താൽക്കാലം നാട്ടിൽ പുതിയതായി അലുമിനിയം ക്ലാഡിങ്ങ് കൊണ്ടുവരാതിരിക്കുന്നതാണ് സുരക്ഷിതം. ഇംഗ്ലണ്ടിൽ അലുമിനിയം പുറം ചട്ടയുള്ള ഫ്ളാറ്റുകൾ വാങ്ങാൻ ആളുകളില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 
https://www.bbc.com/news/stories-51412328
 
മുരളി തുമ്മാരുകുടി

Leave a Comment