നാട്ടിലെ പാമ്പ് പിടിത്തങ്ങളുടെ വീഡിയോ കാണുമ്പോൾ പേടിയാകാറുണ്ട്.
ഒന്നാമത്തെ കാരണം കാഴ്ചക്കാരുടെ സാന്നിധ്യമാണ്. കുട്ടികൾ ഉൾപ്പെടെ ആ പ്രദേശത്തുള്ളവരെല്ലാം സ്ഥലത്തുണ്ടാകും. മിക്കവരും വീഡിയോ എടുക്കാൻ ശ്രമിക്കുന്നുണ്ടാകും. ഒച്ചപ്പാടും കമന്റടിയും വേറെ.
പാമ്പിനെ പിടിക്കാൻ വരുന്നവർക്ക് അടിസ്ഥാനമായി ആവശ്യമുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. പലപ്പോഴും പാമ്പുകടിയിൽ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തിലും മെയ്‌വഴക്കം കൊണ്ടും അനുഭവപരിചയം കൊണ്ടും ഭാഗ്യം കൊണ്ടും മാത്രമാണ് പാമ്പ് പിടിത്തക്കാർ തന്നെ രക്ഷപ്പെടുന്നത്. നാട്ടുകാർ എപ്പോഴും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
അപകടമുണ്ടായാൽ കൈകാര്യം ചെയ്യാനുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകൾ പാമ്പ് പിടിക്കുന്ന ടീമിന്റെ കയ്യിൽ ഉണ്ടോ എന്നറിയില്ല. സർക്കാർ പരിശീലിപ്പിച്ച വിദഗ്ദ്ധർക്കെങ്കിലും പാമ്പ് പിടിക്കാനുള്ള ഉപകരണങ്ങളും വ്യക്തി സുരക്ഷാ ഉപകരണങ്ങളും അപകടം ഉണ്ടായാൽ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കണം.
പാമ്പിനെ പിടിക്കാൻ വിദഗ്ദ്ധർ വന്നാൽ ആ പരിസരത്തുനിന്നും ആളുകളെ മാറ്റിനിർത്തുന്നത് നിർബന്ധമാക്കണം.
മുരളി തുമ്മാരുകുടി
https://www.youtube.com/shorts/THSzCnwnsok
Leave a Comment