നിർമ്മിത ബുദ്ധിയും ദുരന്ത ലഘൂകരണവും എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷൻ യൂണിയനും ചേർന്നു നടത്തുന്ന വെബ്ബിനാർ ഈ വരുന്ന പതിമൂന്നാം തിയതിയാണ്.
ഐക്യ രാഷ്ട്ര സഭയിൽ നിന്നുള്ള വിദഗ്ദ്ധർ കൂടാതെ ലോക ബാങ്ക്, ഗൂഗിൾ, മൊണാഷ് യൂണിവേഴ്സിറ്റി, ഇന്ത്യ ഗവൺമെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും വെബ്ബിനാറിൽ സംസാരിക്കുന്നുണ്ട്.
സാധാരണഗതിയിൽ ജനീവയിൽ നടക്കുന്ന ഈ ഉച്ചകോടിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അവസരം കിട്ടാറുള്ളൂ, ഈ വർഷം ഓൺലൈൻ ആയി നടക്കുന്നതിനാൽ രണ്ടായിരം പേർക്ക് വരെ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ രജിസ്ട്രേഷൻ 1700 വരെ ആയതിനാൽ രജിസ്റ്റർ ചെയ്യാനുള്ള ലാസ്റ്റ് ചാൻസ് ആണ്. ലിങ്ക് കാണുക കാണുക.
https://aiforgood.itu.int/…/how-can-artificial…/
13 ന് ഇന്ത്യൻ സമയം ഉച്ചക്ക് 2.30 നാണ് സെഷൻ തുടങ്ങുന്നത്. പതിനഞ്ചു മിനുട്ട് മുൻപെങ്കിലും ജോയിൻ ചെയ്യാൻ ശ്രമിക്കുക.
മുരളി തുമ്മാരുകുടി
Leave a Comment