പൊതു വിഭാഗം

നിലൂഫറിനെ പറ്റി വീണ്ടും…

എൻറെ സുഹൃത്തും സഹപ്രവർത്തകയും ആയിരുന്ന നിലുഫർ ബയാനി ഇറാനിലെ ജയിലിലായിരുന്ന കാര്യം എഴുതിയിരുന്നല്ലോ.
കഴിഞ്ഞ ദിവസം നിലൂഫറിന്റെ കേസിന്റെ വിധി വന്നു. പത്തു വർഷം തടവും, അത് കഴിഞ്ഞു രണ്ടു വർഷത്തേക്ക് വിദേശത്തേക്ക് യാത്ര നിരോധനവും പ്രകൃതി സംരക്ഷണ പ്രവർത്തങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്.
 
ഇനിയും എന്തൊക്കെ അപ്പീൽ സാദ്ധ്യതകളുണ്ട് എന്ന് കുടുംബം പരിശോധിച്ചുകൊണ്ടിരിക്കുന്നു. നിലൂഫറിനെയും സഹപ്രവർത്തകരെയും എങ്ങനെ സഹായിക്കാൻ സാധിക്കും എന്ന് ഞങ്ങളും ചിന്തിക്കുന്നു.
 
കൂടുതൽ കാര്യങ്ങൾ പിന്നീട് എഴുതാം.
 
മുരളി തുമ്മാരുകുടി
 
 
 
https://www.bbc.com/news/world-middle-east-50493501

Leave a Comment