പൊതു വിഭാഗം

നാളത്തെ പഠന വിഷയങ്ങൾ

കേരളത്തിൽ നിന്നും വിദേശത്തേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. പോകുന്ന രാജ്യങ്ങളിൽ പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും പോയ പലരും “ഇനി ആരും ഇങ്ങോട്ട് വരേണ്ട” എന്നൊക്കെ പറഞ്ഞു ബ്ലോഗ് ഇടുന്നുണ്ടെങ്കിലും പ്രവാസം ഇനി പിന്നോട്ട് പോകാൻ പോകുന്നില്ല.

വിദേശപഠനത്തിന് പോകാൻ ശ്രമിക്കുന്ന പലരും വിദേശത്തേക്ക് എത്താനുള്ള ഒരു വഴിയായിട്ടാണ് വിദ്യാഭ്യാസത്തെ കാണുന്നത്. ആഗോളമായി വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മാറ്റങ്ങൾ, പുതിയതായി വരുന്ന കോഴ്‌സുകൾ, അവയുടെ സാദ്ധ്യതകൾ, ഇവയൊന്നും കുട്ടികളും, അധ്യാപകരും കൗൺസലർമാരും ഒന്നും ശ്രദ്ധിക്കാറില്ല. പോരാത്തതിന് പുതിയത് എന്ന് പറഞ്ഞാൽ ‘എ.ഐ’ എന്നാണ് പലരും ചിന്തിക്കുന്നത്. ‘എ.ഐ’ എന്നാൽ പ്രോംപ്റ്റ് ഉണ്ടാക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. 

വിദേശ വിദ്യാഭ്യാസത്തെ സീരിയസ് ആയി കാണുന്നവർക്ക് വേണ്ടി Neeraja Janaki ഒരു പംക്തി തുടങ്ങുകയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പുതിയ തൊഴിൽ സാദ്ധ്യതകൾ എന്താണ്, എന്താണ് അതിന് പറ്റിയ കോഴ്‌സുകൾ ഇവയൊക്കെയായിരിക്കും ഇതിൽ പ്രതിപാദിക്കുന്നത്.

വായിക്കുക, ലിങ്ക് – https://mbiurl.in/emdwx

മുരളി തുമ്മാരുകുടി

Leave a Comment