പൊതു വിഭാഗം

നാം തിരഞ്ഞെടുക്കുന്ന ഭാവി!

ജനിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറയുന്നു.

ആളുകളുടെ ആയുർ ദൈർഘ്യം കൂടുന്നതുകൊണ്ട് ജനസംഖ്യയിൽ കുറവ് വരുന്നില്ല.

പക്ഷെ ആയുർദൈർഖ്യം കൂടുന്നതിന് നിലവിൽ പരിമിതികളുണ്ട്. അതുകൊണ്ട് കുറച്ചു നാൾ കഴിയുന്പോൾ ഓരോ വർഷവും മരിക്കുന്നവരുടെ എണ്ണം ജനിക്കുന്നവരേക്കാൾ കൂടുതലാകും.

പുറത്ത് നിന്ന് ധാരാളം ആളുകൾ ആ സ്ഥലത്തേക്ക് കുടിയേറിയില്ലെങ്കിൽ അവിടുത്തെ ജനസംഖ്യ കുറയും.

കേരളം ആ നിലയിലേക്ക് പോവുകയാണ്.

ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ എണ്ണം കുറയുന്നു.

1997 ൽ ആറുലക്ഷത്തിൽ അധികം കുട്ടികൾ ആണ് കേരളത്തിൽ ഉണ്ടായത്. അതിന് ശേഷം നിരക്ക് താഴേക്കാണ്.

2021 ൽ അത് മൂന്നു ലക്ഷത്തിനും താഴേക്ക് എത്തി.

ആറു ലക്ഷം കുട്ടികൾക്ക് വേണ്ട സ്‌കൂൾ സംവിധാനം നമുക്ക് ഉണ്ട്, 12000 ന് മുകളിൽ സ്‌കൂളുകൾ നിലവിലുണ്ട്.

ഇനി കുട്ടികളുടെ എണ്ണം പകുതിയായി മാറുന്പോൾ സ്‌കൂളുകൾക്ക് എന്ത് സംഭവിക്കണം?

കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടും വയസ്സായവരുടെ എണ്ണം കൂടിയിട്ടും എന്തുകൊണ്ടാണ് നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇപ്പോഴും ജെറിയാട്രിക്സ് വിഭാഗത്തിൽ വളരെ കുറച്ച് ആളുകൾ മാത്രം പരിശീലിപ്പിക്കപ്പെടുന്നത് ?

ഇതൊക്കെയാണ് ഞാൻ കഴിഞ്ഞയാഴ്ച അസംബ്ലി പുസ്തകോത്സവത്തിൽ “നാം തിരഞ്ഞെടുക്കുന്ന ഭാവി” എന്ന പ്രഭാഷണത്തിൽ പറഞ്ഞത്.

അഞ്ഞൂറ് പേരുണ്ടായിരുന്നു.

ഞാൻ ഇവിടെ പോസ്റ്റ് ചെയ്തു.

ആയിരം പേർ അത് കണ്ടു !

ഇന്നിപ്പോൾ ജപ്പാനിലെ പ്രധാനമന്ത്രി അവിടുത്തെ ജനന നിരക്ക് കുറയുന്നതിനെ പറ്റി, സമൂഹത്തിന് വയസ്സാകുന്നതിന് പറ്റി, ഒരു സമൂഹം എന്ന നിലക്ക് ജപ്പാന്റെ നിലനിൽപ്പ് അപകടത്തിൽ ആകുന്നതിനെ പറ്റി ആകുലപ്പെടുന്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ നാട്ടിൽ അധികം ആളുകൾ ആകുലപ്പെടാത്തതെന്ന് ഞാൻ ആകുലപ്പെടുന്നു.

ഒരു വ്യാജമുട്ടയുടെ പോസ്റ്റ് ഇട്ടിട്ട് ഒരു മണിക്കൂറിൽ മുപ്പതിനായിരം വ്യൂ കിട്ടിയ ഹാൻഡിൽ ആണെന്ന് ഓർക്കണം.

If the man who turnips cries, Cry not when his father dies,

‘Tis proof that he had rather Have a turnip than his father.

മുരളി തുമ്മാരുകുടി

May be an image of 5 people, people standing and text that says "20:10 NEWS Asia China India Menu ADVERTISEMENT Japan PM says country on the brink over falling birth rate ® hours ago AF VIA GET MAGES Japan estimated have had fewer than 300,000 births year, down from more than two million year in the 1970s By George Wright BBC News bbc.com"

Leave a Comment