പൊതു വിഭാഗം

നമ്മുടെ ജീവൻ, അവരുടെ ജീവൻ?

ഷൊർണൂരിൽ അപകടത്തിൽ പെട്ടവരെ പറ്റി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ സമീപകാലത്തെ പോസ്റ്റുകളിൽ ഏറ്റവും കുറച്ച് ആളുകൾ ശ്രദ്ധിച്ചത് ഇതാണ്. എനിക്ക് അതിശയമില്ല. മരിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ ആണ്. ആലുവയിൽ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് ഒരു ഇതര സംസ്ഥാന തൊഴിലാളി അപാകത്തിൽ പെട്ട് മറിച്ച് അര മണിക്കൂറിനുള്ളിൽ മറ്റുള്ള തൊഴിലാളികളോട് പണി തുടരാൻ പറഞ്ഞ നാടാണ്. മനുഷ്യ ജീവൻ അമൂല്യം എന്നൊക്കെ പറയുമ്പോഴും മറ്റു നാടുകളിലുള്ളവരുടെ  ജീവനെപ്പറ്റി നമുക്ക് ഇത്രയും ഒക്കെ മാത്രമേ ചിന്തയും താല്പര്യവും ഉള്ളൂ.

കുറച്ചു ദിവസം കഴിഞ്ഞിട്ടാണെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത് നന്നായി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്.

ഇന്നാണ് ഈ പാവങ്ങളുടെ ചിത്രം എങ്കിലും കാണുന്നത്. എന്നാണ് മാനുഷരെല്ലാരും ഒന്നുപോലെ ആകുന്ന കാലം വരുന്നത്?

മുരളി തുമ്മാരുകുടി

May be an image of 4 people, slow loris and text

Leave a Comment