പൊതു വിഭാഗം

നമ്മുടെ അഭിമാനമായ മലയാളി നഴ്‌സുമാർ!

മംഗലാപുരത്ത് കത്തിക്കുത്തേറ്റ് കിടന്ന പെൺകുട്ടിയെ അക്രമിയുടെ കയ്യിൽ നിന്നും പേടിച്ചു നിന്ന ആൾക്കൂട്ടത്തിന് മുന്നിൽ രക്ഷിച്ചെടുത്ത മലയാളി നഴ്സിന്റെ കഥ എന്നെ അന്പരപ്പിക്കുന്നില്ല.
ഉത്തർ പ്രദേശിലെ കുഗ്രാമങ്ങളിൽ, ഒമാനിലെ മരുഭൂമികൾക്കുള്ളിലുള്ള ഏറ്റവും ചെറിയ നഗരത്തിൽ, യൂറോപ്പിൽ, അമേരിക്കയിൽ, എവിടെയെല്ലാം മലയാളി നഴ്‌സുമാർ ഉണ്ടോ അവിടെയെല്ലാം അവർ പ്രൊഫഷണലിസത്തിന് പേരുകേട്ടിട്ടുണ്ട്. അവരുടെ പ്രൊഫഷനിലിസവും അവർക്ക് അന്നാട്ടിലെ സമൂഹങ്ങൾ നൽകുന്ന ആദരവും ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്.
ഇന്ത്യയിലെ പ്രൊഫഷണൽ ഘടനയിൽ നഴ്സുമാർക്ക് വേണ്ടത്ര സ്ഥാനം നൽകിയിട്ടില്ല കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിലും നഴ്സുമാർക്ക് നാം വേണ്ടത്ര ആദരവ് നൽകുന്നില്ല. ശരാശരി മലയാളി നഴ്സുമാരുടെ സേവനത്തിന്റെ പ്രൊഫഷനിലിസവും വിലയും അറിയുന്നത് ആശുപത്രിയിൽ എത്തുന്പോൾ ആണ്. ദാറ്റ് ഈസ് ടൂ ടൂ ലേറ്റ് !
ഇതിന് മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ്. നമ്മുടെ നഴ്‌സുമാരെ ‘മാലാഖമാർ’ എന്നു പേരിട്ടു വിളിച്ചാൽ മാത്രം പോരാ, വേണ്ടത്ര ശന്പളവും, തൊഴിൽ സ്ഥലത്തും സമൂഹത്തിലും അർഹിക്കുന്ന ബഹുമാനവും, സർക്കാർ സംവിധാനങ്ങളിൽ നിന്നും വലിയ പിന്തുണയും നൽകണം. കേരളത്തിന്റെ ഏറ്റവും നല്ല ബ്രാൻഡുകളിൽ ഒന്നും ഏറ്റവും നല്ല അംബാസഡർമാരുമാണ് നമ്മുടെ നഴ്‌സുമാർ, അവരെക്കുറിച്ച് എനിക്കെപ്പോഴും അഭിമാനമാണ്.
നിമ്മിക്ക് അനുമോദനങ്ങൾ…!
https://www.mathrubhumi.com/women/women-in-news/malayali-nurse-nimmi-1.3920891
മുരളി തുമ്മാരുകുടി

Leave a Comment