ഡ്രോണുകൾ സർവ്വ വ്യാപികൾ ആവുകയാണ്.
കല്യാണ ഫോട്ടോയെടുക്കാൻ ആകാശത്ത് വട്ടമിട്ടു പറക്കുന്ന ഡ്രോൺ ഇപ്പോൾ മലയാളികൾക്ക് പരിചിതമാണ്.
ലോക്ക് ഡൗണിൽ പെട്ടവർക്ക് ലോക്കൽ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം എത്തിക്കുന്നത് മുതൽ ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തിരുന്നു യുദ്ധം ചെയ്യാൻ വരെ ഡ്രോണുകൾ ഉപയോഗിക്കപ്പെടുന്നു.
ഡ്രോണുകൾ കൈകാര്യം ചെയ്യാൻ പുതിയ നിയമങ്ങളും അതനുസരിച്ച് ഡ്രോൺ പറത്താൻ പൈലറ്റുമാർക്ക് പരിശീലനവും നിലവിൽ വരുന്നു.
നമുക്ക് അറിയാവുന്നതും അറിയാത്തതും ആയ ഉപയോഗങ്ങൾ ഇനിയുള്ള കാലത്ത് ഡ്രോണുകൾക്ക് ഉണ്ടാകും. അവ വാടകക്ക് എടുക്കാനുള്ള സംവിധാനം ഉണ്ടാകും, ഡ്രോൺ പറപ്പിക്കുന്നത് എഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഭാഗമാകും.
ദുരന്ത നിവാരണ രംഗത്ത് എന്തൊക്കെ സാധ്യതകളാണ് ഡ്രോണുകൾക്കുള്ളത് ?
ഈ വിഷയമാണ് ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ അടുത്ത വെബ്ബിനാർ കൈകാര്യം ചെയ്യുന്നത്.
ഒക്ടോബർ പന്ത്രണ്ട്, വൈകിട്ട് ഇന്ത്യൻ സമയം 6:30 PM
ഡ്രോണുകളിൽ, ദുരന്ത നിവാരണത്തിൽ, പുതിയ സാങ്കേതിക വിദ്യകളിൽ താല്പര്യമുള്ളവർ തീർച്ചയായും ഈ സെഷനിൽ ചേരണം. ചേരുന്നവർക്ക് സർട്ടിഫിക്കറ്റ് ഉണ്ട്.
മുരളി തുമ്മാരുകുടി

Leave a Comment