ഈ ദുരന്തകാലത്ത് ഞാനെഴുതുന്ന പോസ്റ്റുകൾ സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഉൾപ്പെടെ പലരും അടിച്ചുമാറ്റി എന്റെ പേര് വെയ്ക്കാതെ പോസ്റ്റ് ചെയ്യുന്നുവെന്ന് ചിലർ എന്നോട് പറഞ്ഞു.
ഞാൻ പറയുന്ന കാര്യങ്ങൾ ആളുകൾ അറിയണം എന്നല്ലാതെ അതിൻറെ പേരിൽ എനിക്ക് ഒരു ക്രെഡിറ്റും കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, ആഗ്രഹിച്ചിട്ടും ഇല്ല. ഞാൻ പോസ്റ്റ് ചെയ്യുന്നതെന്തും എൻറെ പേര് വെച്ചോ അല്ലാതേയോ ഉപയോഗിക്കാൻ ഞാൻ മുൻപേ ആളുകൾക്ക് അനുവാദം നല്കിയിട്ടുള്ളതാണ്.
മലയാളത്തിൽ ഇതുവരെ എഴുതിയ ഒരു ലേഖനത്തിനോ പ്രസിദ്ധീകരിച്ച പത്തു ബുക്കുകളിൽ ഒന്നിന് പോലുമോ ഞാൻ അഞ്ചു പൈസ പോലും റോയൽട്ടി മേടിക്കാറില്ല.
ഞാൻ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ പരമാവധി ആളുകൾ അറിയണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുള്ളൂ. അടിച്ചു മാറ്റിയും അല്ലാതെയും എന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരോട് സ്നേഹം മാത്രം.
മുരളി തുമ്മാരുകുടി
just smiling