പൊതു വിഭാഗം

തൊഴിൽ ജീവിതം: കൊറോണക്കപ്പുറം…

കൊറോണക്കാലം തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ദശലക്ഷണക്കിന് ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യുന്നു, ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യാൻ പറ്റാതെ വീട്ടിലിരിക്കുന്നു. ആരോഗ്യ രംഗത്തെ അടിയന്തിരാവസ്ഥ എന്നതിൽ നിന്നും ആഗോള സാന്പത്തിക രംഗത്തെ ഒരു വെല്ലുവിളി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നു.
 
ഈ സാഹചര്യത്തിൽ തൊഴിലിനെ പറ്റിയുള്ള – ഏതൊക്കെ മേഖലകളിൽ തൊഴിൽ നഷ്ടം ഉണ്ടാകും?, ഏതെങ്കിലും മേഖലകളിലോ രാജ്യങ്ങളിലോ പുതിയ അവസരങ്ങൾ ഉണ്ടാകുമോ?, പുതിയ തൊഴിൽ രീതികൾ എന്തൊക്കെയാകാം? എന്നീ ചിന്തകൾ എല്ലാവരുടെ മനസ്സിലും ഉണ്ടാകും.
 
ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുക ഇപ്പോൾ എളുപ്പമല്ല. ഓരോ രാജ്യത്തും ഓരോ ദിവസവും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒന്ന് മാത്രം ഉറപ്പിച്ച് പറയാം, തൊഴിൽ രംഗത്തെ വെല്ലുവിളികൾ കൂടുന്നതോടെ പുതിയ ലോകത്തിനായി ആരാണോ കൂടുതൽ തയ്യാറെടുക്കുന്നത് അവർക്കാണ് കൂടുതൽ അവസരങ്ങളുണ്ടാകാൻ പോകുന്നത്.
 
2020 ൽ ദുരന്തങ്ങളെ പറ്റിയുള്ള എഴുത്തൊക്കെ നിറുത്തിയിട്ട് തൊഴിൽ ജീവിതത്തിന്റെ ഭാവിയെപ്പറ്റി മാത്രം എഴുതണമെന്ന് തീരുമാനിച്ചിരുന്നതാണ്. പോരാത്തതിന് പുതിയ തൊഴിലുകളെ, തൊഴിൽ രീതികളെ, ലോകത്തെന്പാടും വിവിധ തൊഴിലുകളിൽ ഏർപ്പെടുന്ന മലയാളികളെ ഒക്കെ പരിചയപ്പെടുത്താൻ വേണ്ടി മാത്രം ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കണമെന്നും പ്ലാൻ ചെയ്തിരുന്നു. ഇതിന് വേണ്ടി മാത്രമായി കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി പുതിയ ലിങ്ക്ഡ് ഇൻ, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ ഉണ്ടാക്കി. ഈ മാസം ആദ്യം സോഫ്റ്റ് ലോഞ്ച് ചെയ്തു. ഒരു യു ടുബ് ചാനലും കൂടി തുടങ്ങിയതിന് ശേഷം വായനക്കാരോട് പറയാമെന്നാണ് വിചാരിച്ചിരുന്നത്.
 
പക്ഷെ കൊറോണയുടെ വരവ് കാര്യങ്ങൾ മാറ്റിയിരിക്കുകയാണ്. ലക്ഷക്കണക്കിന് മലയാളികൾ, കേരളത്തിലും മറുനാട്ടിലും, വീട്ടിൽ ഇരിക്കുകയാണ്. ഓരോ അഞ്ചു മിനുട്ട് കൂടുന്പോഴും കൊറോണയെപ്പറ്റി പേടിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് സന്ദേശം എത്തുന്നു. അത് വായിച്ച് അല്പം ആശങ്കാകുലരാകുന്നു. സ്വന്തം തൊഴിൽ, കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി ഇവയൊക്കെ എന്താകുമെന്ന് പേടിക്കുന്നു.
 
ഈ സാഹചര്യത്തിൽ ഞങ്ങൾ ഈ പേജുകൾ ഇന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയാണ്. കൊറോണക്കപ്പുറവും ഒരു കാലമുണ്ടാകും, അന്നും തൊഴിലുകളും വിദ്യാഭ്യാസവും ഉണ്ടാകും. ദിവസത്തിൽ ഏറെ സമയവും വിഷമിച്ചിരിക്കുന്നതിനിടയിൽ അൽപ സമയമെങ്കിലും തൊഴിലുകളുടെ ഭാവി, ഭാവിയുടെ തൊഴിൽ, വിദ്യാഭ്യാസ സാദ്ധ്യതകൾ ഇവയെ പറ്റി വായിക്കാൻ ചിലവാക്കുക. ലിങ്ക്ഡ് ഇൻ പേജ് പ്രധാനമായും ഇംഗ്ളീഷിൽ ആയിരിക്കും, അതുകൊണ്ട് നിങ്ങളുടെ കുട്ടികളോട് അത് ഫോളോ ചെയ്യാൻ പറയുക. ദിവസവും പ്രസക്തമായ പുതിയ എന്തെങ്കിലും കാര്യം ഈ പേജുകളിൽ ഉണ്ടാകും.
 
https://www.facebook.com/mentorz4u/
 
https://www.linkedin.com/company/mentorz4u
 
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment