ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലിമെന്റ് അംഗങ്ങൾ അടുത്ത ആഴ്ച ബോണിൽ ഉണ്ട്. പരിസ്ഥിതിയുടെ പുനരുജ്ജീവനം, ഭൂമിയുടെ ശരിയായ ഉപയോഗം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യം എന്നീ വിഷയങ്ങളിൽ ചർച്ചയും അറിവുകളുടെ കൈമാറ്റവും ഒക്കെയാണ് വിഷയം. G20 Global Land Initiative ആണ് പരിപാടി സംഘടിപ്പിക്കുന്നത്
കോസ്റ്ററിക്കയുടെ മുൻ പ്രസിഡന്റ് അൽവാരോ ക്യുസെഡ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ നിക്ക് ബ്രൗൺ ഉൾപ്പടെ ഉള്ള ലോക നേതാക്കളും വിദഗ്ദ്ധരുമാണ് ക്ളാസ്സുകൾ നയിക്കുന്നത്.
ഇവർക്കൊപ്പം നമ്മുടെ അഭിമാനമായ ഡോക്ടർ ശശി തരൂരും ഒരു സെഷൻ നയിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.
ഈ അവസരം ഉപയോഗിച്ച് ബോണിൽ അദ്ദേഹം ഒരു പൊതുപരിപാടിയും നടത്തുന്നുണ്ട്. “Future of Multilateralism” എന്ന വിഷയത്തിൽ ആണ് അദ്ദേഹം സംസാരിക്കാൻ പോകുന്നത്.
ജർമ്മനിയിൽ ഉള്ളവർക്ക് നേരിട്ട് വരാം. യു. എൻ. ഓഫിസ് സന്ദർശിക്കാനുള്ള അവസരം കൂടിയാണ്.
ലോകത്തെ മറ്റു സ്ഥലങ്ങളിൽ ഉള്ളവർ രെജിസ്റ്റർ ചെയ്താൽ ഓൺലൈൻ ആയി പങ്കെടുക്കാം. ലിങ്ക് – https://shorturl.at/aqwF2
ഇന്റർനാഷണൽ റിലേഷൻസ് പഠിക്കുന്നവർക്ക് ഉള്ള അപൂർവ്വ അവസരമാണ്. പങ്കെടുക്കുമല്ലോ.
മുരളി തുമ്മാരുകുടി
Leave a Comment