പൊതു വിഭാഗം

ഡേറ്റയെ തുറന്നുവിടണം

നിർമ്മാതബുദ്ധിയുടെ പ്രയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാൻ പുതിയ A I നയം വരുന്നു. സന്തോഷം.

ലോകത്തെവിടെയും A I അടിസ്ഥാനമായി വളരണമെങ്കിൽ അതിന് ആധാരമായ ‘ഡേറ്റ’ ഡെവലപ്പേർസിന് ലഭ്യമാകണം. ലഭ്യമായ ഡേറ്റയുടെ വലുപ്പം, കൃത്യത, വേഗത, വൈജാത്യം ഇവയൊക്കെയാണ് A I വികസനത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടാണ് ‘data is the new oil’ എന്ന് പറയുന്നത്. ഇതുകൊണ്ടാണ് ചൈനയും ദുബായും ഈ രംഗത്ത് കുതിച്ചുകയറുന്നതും യൂറോപ്പ് കിതക്കുന്നതും.

നാട്ടിൽ ഏറ്റവും കൂടുതൽ ഡേറ്റ ഉള്ളത് സർക്കാരിലും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലുമാണ്. ഡേറ്റ ഷെയർ ചെയ്യുന്ന കാര്യത്തിൽ നമ്മൾ വിമുഖരാണ്. ഒരു സർക്കാർ വകുപ്പിലുള്ള ഡേറ്റ അടുത്ത സർക്കാർ വകുപ്പിന് പോയിട്ട് സ്വന്തം വകുപ്പിനുള്ളിൽ പോലും ഷെയർ ചെയ്യാൻ തയ്യാറല്ല.

ചാറ്റ് ജിപിറ്റിയും മറ്റു കാക്കത്തൊള്ളായിരം A I മോഡലുകളും ആപ്ലിക്കേഷനും ഉപയോഗിച്ചു തുടങ്ങിയാൽ നമ്മൾ ‘A I’ ആയി എന്നാണ് പൊതുവെ ആളുകൾ കരുതുന്നത്. അതല്ല. ആപ്ലിക്കേഷനും മോഡലും ഒക്കെ പ്രധാനമാണെങ്കിലും നമ്മൾ A I ശക്തി ആകണമെങ്കിൽ ഡേറ്റയെ തുറന്നുവിടണം. തീർച്ചയായും അനവധി നിയന്ത്രണങ്ങളും വേണം. പക്ഷെ ഡേറ്റയെ പൂട്ടിവെച്ചുകൊണ്ട് A I രംഗത്ത് വികസനം സാധ്യമല്ല.

മാറ്റം സാധ്യമാണ്, മാറ്റങ്ങൾ വരും

മുരളി തുമ്മാരുകുടി

Leave a Comment