സുരക്ഷയെ പറ്റി പറയുന്പോഴൊക്കെ തോന്നാറുള്ള ഒരു സംശയമാണ്. ഇന്നലെ അധ്യാപകർക്ക് ക്ലാസ് എടുക്കുന്പോഴും ആ തോന്നൽ ഉണ്ടായിരുന്നു. സുരക്ഷ പ്രധാനമായ വിഷയമാണെങ്കിലും ബോറിങ്ങ് അന്നെന്നുള്ള അറിവും എഴുത്തിലുള്ള പോലുള്ള ഒഴുക്ക് എനിക്ക് സംസാരത്തിൽ ഇല്ല എന്നുള്ള തിരിച്ചറിവും ഇതിന് കാരണമാണ്.
പക്ഷെ അധ്യാപകരുടെയും അധ്യാപികമാരുടെയും ഇടയിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഇരുപത്തി നാലു മണിക്കൂറിനകം അറുപതിനായിരത്തിലധികം വ്യൂ ഉണ്ട്, ധാരാളം ചോദ്യങ്ങളും ലഭിച്ചു.
ഏറ്റവും സന്തോഷം തോന്നിയത് ലെക്ചർ കേട്ട് ഒരു സുഹൃത്ത് Robin Antony Palatty തയ്യാറാക്കിയ നോട്ട് കണ്ടപ്പോഴാണ്. ഇത്രയും കാര്യങ്ങൾ ഒരു മണിക്കൂറിൽ ഒരാൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ അതിലപ്പുറം ഒന്നും ഒരധ്യാപകനും ആഗ്രഹിക്കാനില്ല. കുറേയേറെ പാഠങ്ങൾ ഇന്നലത്തെ എന്റെ വിദ്യാർത്ഥികളായ അധ്യാപക സമൂഹത്തിലേക്ക് എത്തിയിട്ടുണ്ട്, അതിനി വർഷങ്ങളോളം ഒന്നിൽ നിന്നും പത്തായി നമ്മുടെ വിദ്യാർത്ഥികളിൽ എത്തും.
മതി!
സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി!
മുരളി തുമ്മാരുകുടി



Leave a Comment